വായനാപക്ഷാചരണ സമാപനം; കോടഞ്ചേരി കൈരളി ഗ്രന്ഥാലയത്തിൽ വിപുലമായ പരിപാടികൾ

വായനാപക്ഷാചരണ സമാപനം; കോടഞ്ചേരി കൈരളി ഗ്രന്ഥാലയത്തിൽ വിപുലമായ പരിപാടികൾ
Jul 8, 2026 12:35 PM | By Krishnapriya S R
#Latest News #Thooneri #Conclusion Of Reading Fortnight Celebrations #Kodanchery Kairali Library

തൂണേരി: (nadapuram.truevisionnews.com) കൈരളി ഗ്രന്ഥാലയം കോടഞ്ചേരിയുടെ നേതൃത്വത്തിൽ നടന്നുവന്ന വായനാപക്ഷാചരണം സമാപിച്ചു. സമാപന സമ്മേളനം വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എം. നാണു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കവയത്രി രാജലക്ഷ്മി ടീച്ചർ ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തി.

വാർഡ് മെമ്പർ ഉഷ എം.വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.വി. അച്യുതൻ, സി.എം. ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയുടെ ഭാഗമായി രാജലക്ഷ്മി ടീച്ചർ രചിച്ച പുസ്തകങ്ങൾ ഗ്രന്ഥാലയത്തിന് കൈമാറി.

ഗ്രന്ഥാലയം സെക്രട്ടറി വി.വി. അശോകൻ സ്വാഗതവും പ്രസിഡന്റ് കെ.കെ. സുരേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. വായനാശീലം വളർത്തുന്നതിനും പ്രമുഖ എഴുത്തുകാരെ അനുസ്മരിക്കുന്നതിനുമായി ഗ്രന്ഥാലയം സംഘടിപ്പിച്ച വിവിധ പരിപാടികളോടെയാണ് വായനാപക്ഷാചരണം സമാപിച്ചത്.

Content Highlight: Conclusion of the Reading Fortnight Celebrations at Kodanchery Kairali Library

#Latest News #Thooneri #Conclusion Of Reading Fortnight Celebrations #Kodanchery Kairali Library

Next TV

Related Stories
ഭർതൃവീട്ടിൽ നിന്ന് പീഡനവും സ്വർണം തട്ടിയെടുക്കലും; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു

Jul 8, 2026 01:24 PM

ഭർതൃവീട്ടിൽ നിന്ന് പീഡനവും സ്വർണം തട്ടിയെടുക്കലും; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു

ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ സ്വർണം തട്ടിയെടുത്തതായി പരാതി...

Read More >>
പി.എം.എ.വൈ ഗ്രാമീൺ ഭവന പദ്ധതി: നാദാപുരം പഞ്ചായത്ത് ഗുണഭോക്തൃ പട്ടിക സ്പെഷ്യൽ ഗ്രാമസഭ അംഗീകരിച്ചു

Jul 7, 2026 08:15 PM

പി.എം.എ.വൈ ഗ്രാമീൺ ഭവന പദ്ധതി: നാദാപുരം പഞ്ചായത്ത് ഗുണഭോക്തൃ പട്ടിക സ്പെഷ്യൽ ഗ്രാമസഭ അംഗീകരിച്ചു

പി.എം.എ.വൈ ഗ്രാമീൺ ഭവന പദ്ധതി, നാദാപുരം പഞ്ചായത്ത് ഗുണഭോക്തൃ പട്ടിക സ്പെഷ്യൽ ഗ്രാമസഭ...

Read More >>
Top Stories

News Roundup