ലഹരിക്കെതിരെ നാദാപുരത്ത് ജനകീയ മുന്നേറ്റം: 'വ്യാപാരികൾക്കൊപ്പം ഗോളടിക്കാം' പരിപാടി ശ്രദ്ധേയമായി

ലഹരിക്കെതിരെ നാദാപുരത്ത് ജനകീയ മുന്നേറ്റം: 'വ്യാപാരികൾക്കൊപ്പം ഗോളടിക്കാം' പരിപാടി ശ്രദ്ധേയമായി
Jul 8, 2026 11:17 AM | By Krishnapriya S R
#Latest News #Nadapuram #Anti-Drug Campaign

നാദാപുരം: (nadapuram.truevisionnews.com) കേരള സർക്കാർ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ കാമ്പയിനായ 'ഓപ്പറേഷൻ തൂഫാന്' പിന്തുണയുമായി നാദാപുരം മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ലഹരിവിരുദ്ധ ജനകീയ പരിപാടി ശ്രദ്ധേയമായി. നാദാപുരം ബസ് സ്റ്റാൻഡിൽ നടന്ന 'വ്യാപാരികൾക്കൊപ്പം ഗോളടിക്കാം' എന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകൾ അണിനിരന്നു.

ചടങ്ങിൽ പങ്കെടുത്തവർ ലഹരിക്കെതിരായ പ്രതിജ്ഞയും ഏറ്റുചൊല്ലി. പരിപാടി നാദാപുരം എം.എൽ.എ. കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ഭീഷണിക്കെതിരെ ശക്തമായ ബോധവൽക്കരണം അനിവാര്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ നാദാപുരം ഡി.വൈ.എസ്.പി. പ്രവീൺ കുമാർ ഓർമ്മിപ്പിച്ചു.

സമൂഹത്തിന്റെ നാനാതുറകളിലുള്ളവർക്ക് പുറമെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും പരിപാടിയിൽ പങ്കാളികളായി. മർച്ചന്റ്സ് അസോസിയേഷൻ നാദാപുരം യൂണിറ്റ് പ്രസിഡന്റ് ഏറത്ത് ഇഖ്ബാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കണക്കൽ അബ്ബാസ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ടി.പി. ഇബ്രാഹിം, നാസർ കെ.വി, ഹാരിസ് മാതോട്ടത്തിൽ, സുരേഷ് വി.വി., ടി.പി. രാധാകൃഷ്ണൻ, റാഷിദ് കക്കാടൻ, റഫീഖ് വി.പി., ബിജു ഫ്ലവർ, സനോജ്, കബീർ തങ്ങൾ, ജയേഷ് എ.പി., ഗ്രാമപഞ്ചായത്ത് മെമ്പർ വി.വി. റിനീഷ്, അഷ്‌റഫ് കെ.എം. എന്നിവർ ആശംസകൾ അർപ്പിച്ചു.

സലാഹി എക്സ്പാൻഷെ, സവാദ് മെലോണ, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി റഹീം കൊറോത്ത്, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് സിദ്ധീഖ് കുപ്പെരിയിൽ, ജാഫർ വയങ്ങോട്ട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Content Highlight: The 'Score a Goal with Merchants' event in Nadapuram drew significant attention.

#Latest News #Nadapuram #Anti-Drug Campaign

Next TV

Related Stories
പി.എം.എ.വൈ ഗ്രാമീൺ ഭവന പദ്ധതി: നാദാപുരം പഞ്ചായത്ത് ഗുണഭോക്തൃ പട്ടിക സ്പെഷ്യൽ ഗ്രാമസഭ അംഗീകരിച്ചു

Jul 7, 2026 08:15 PM

പി.എം.എ.വൈ ഗ്രാമീൺ ഭവന പദ്ധതി: നാദാപുരം പഞ്ചായത്ത് ഗുണഭോക്തൃ പട്ടിക സ്പെഷ്യൽ ഗ്രാമസഭ അംഗീകരിച്ചു

പി.എം.എ.വൈ ഗ്രാമീൺ ഭവന പദ്ധതി, നാദാപുരം പഞ്ചായത്ത് ഗുണഭോക്തൃ പട്ടിക സ്പെഷ്യൽ ഗ്രാമസഭ...

Read More >>
നാടിന്റെ വളർച്ചയ്ക്ക് പൊതുവിദ്യാഭ്യാസം അനിവാര്യമെന്ന് എം.എൽ.എ; ജാതിയേരി സ്കൂളിൽ പ്രൗഢമായ വിജയോത്സവം

Jul 7, 2026 08:07 PM

നാടിന്റെ വളർച്ചയ്ക്ക് പൊതുവിദ്യാഭ്യാസം അനിവാര്യമെന്ന് എം.എൽ.എ; ജാതിയേരി സ്കൂളിൽ പ്രൗഢമായ വിജയോത്സവം

പൊതു വിദ്യാഭ്യാസ മുന്നേറ്റമാണ് നാടിൻ്റെ പുരോഗതി , അഭിജിത്ത് എം എൽ...

Read More >>
Top Stories