#Latest News #Edachery #Power Supply Restored
എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരിയിൽ ശക്തമായ കാറ്റിലും മഴയിലും മരം വീണുണ്ടായ വൈദ്യുതി തടസ്സം നീങ്ങി. എടച്ചേരി മീശമുക്ക് പണാറത്ത് റോഡിൽ മരം വീണ് തടസ്സപ്പെട്ട വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി ജീവനക്കാരെത്തി പുനഃസ്ഥാപിച്ചു.
കഴിഞ്ഞ ദിവസമാണ് ബ്ലോക്ക് കിണറിന് സമീപം പ്ലാവ് ഒടിഞ്ഞു വീണ് വൈദ്യുത ലൈൻ തകരാറിലായത്. പ്ലാവ് മുറിച്ചു മാറ്റാൻ വീട്ടുകാർ സന്നദ്ധരായെങ്കിലും ലൈൻ മാറ്റി നൽകാൻ അധികൃതർ തയ്യാറായിരുന്നില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതേത്തുടർന്ന് ഇരുപത്തിരണ്ട് വീട്ടുകാർക്കാണ് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ തന്നെ ജീവനക്കാരെത്തി മരം മുറിച്ചു മാറ്റുകയും ഉച്ചയ്ക്ക് 12 മണിയോടെ വൈദ്യുതി പുനഃസ്ഥാപിക്കുകയും ചെയ്തു. അതേസമയം, കന്നുകുത്തിപാറ ലൈൻ എ.ബിയുടെ ജംബർ തകരാറിലായതിനെത്തുടർന്ന് മുതുവടത്തൂർ മേഖലയിലെ വിവിധ ട്രാൻസ്ഫോർമറുകൾക്ക് കീഴിലുള്ള ഉപഭോക്താക്കൾക്കും തലായി മസ്ജിദ് ട്രാൻസ്ഫോർമറിന് കീഴിലുള്ളവർക്കും ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി തടസ്സം നേരിട്ടു.
Content Highlight: Power supply restored in Edacheri.







































