#Latest News #Auto Taxi Union #Fuel Price Hike #Nadapuram
നാദാപുരം: (nadapuram.truevisionnews.com) പെട്രോൾ, ഡീസൽ ഇനത്തിൽ ഏർപ്പെടുത്തിയ അധിക നികുതി പിൻവലിക്കുക, ഓട്ടോ-ടാക്സി-ലൈറ്റ് മോട്ടോർ ചാർജുകൾ വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയ്ക്ക് നാദാപുരത്ത്സ്വീ കരണം നൽകി.
എ.ടി.കെ. ഭാസ്കരൻ ചടങ്ങിൽ അധ്യക്ഷനായി. ജാഥ ലീഡർ എൽ. രമേശൻ, ജാഥാ മാനേജർ ഷിജിത്ത് ആന്റണി, ജാഥാംഗം സുരേഷ് പുഴക്കര എന്നിവർ സംസാരിച്ചു. കെ.പി. സജീവൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
Content Highlight: Auto Taxi Protest Nadapuram Fuel Tax Hike Charge Increase Demand












































