എടച്ചേരിയിൽ നാളെ 'കിസാൻ ഗോഷ്ഠി 2026'; കർഷകർക്കായി വിപുലമായ പരിപാടികൾ
adimage

എടച്ചേരിയിൽ നാളെ 'കിസാൻ ഗോഷ്ഠി 2026'; കർഷകർക്കായി വിപുലമായ പരിപാടികൾ

എടച്ചേരിയിൽ നാളെ 'കിസാൻ ഗോഷ്ഠി 2026'; കർഷകർക്കായി വിപുലമായ പരിപാടികൾ adimage adimage
2026-07-16T11:06:00 | By Krishnapriya S R
#Latest News #Kisan Ghosthi #Edacheri

എടച്ചേരി: (nadapuram.truevisionnews.com) കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ആത്മ കോഴിക്കോട്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ "കിസാൻ ഗോഷ്ഠി – 2026" നാളെ എടച്ചേരിയിൽ നടക്കും.

രാവിലെ 9.30 ന് എടച്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് കെ.എം. അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൂണേരി ബ്ലോക്കിലെ വിവിധ കൃഷി ഭവനുകളുടെ സഹകരണത്തോടെയാണ് പരിപാടി ഒരുക്കുന്നത്.

കർഷകർക്ക് പ്രയോജനപ്രദമായ നിരവധി പരിപാടികൾ ഗോഷ്ഠിയുടെ ഭാഗമായി ഉണ്ടായിരിക്കും. മികച്ച രീതിയിൽ കൃഷി ചെയ്യുന്ന കർഷകരെ ആദരിക്കും. വാഴകൃഷിയുടെ ശാസ്ത്രീയ പരിപാലനം, കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധന നൽകി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന രീതികൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.

കാർഷിക ഉൽപ്പന്നങ്ങൾ, ഉൽപാദനോപാധികൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും ഉണ്ടാകും. കൂടാതെ സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബ്, വിവിധ കാർഷിക സേവന കേന്ദ്രങ്ങൾ എന്നിവയും വേദിയിൽ സജ്ജീകരിക്കും. പ്രസ്തുത പരിപാടിയിൽ തൂണേരി ബ്ലോക്കിലെ മുഴുവൻ കർഷകരും പങ്കെടുക്കണമെന്ന് തൂണേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

Content Highlight: Kisan Ghosthi 2026 Edacheri Thuneri Block Farmers Program

#Latest News #Kisan Ghosthi #Edacheri

adimage

Next TV

adimage
Related Stories
അവകാശ ദിനം; പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നപരിഹാരത്തിന് കെഎസ്ടിയു എ.ഇ.ഒയ്ക്ക് നിവേദനം നൽകി

Jul 16, 2026 12:18 PM

അവകാശ ദിനം; പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നപരിഹാരത്തിന് കെഎസ്ടിയു എ.ഇ.ഒയ്ക്ക് നിവേദനം നൽകി

നാദാപുരം പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ടി.യു അവകാശ ദിനം...

Read More >>
പരിഹാരം വേണം; എടച്ചേരിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി

Jul 16, 2026 11:45 AM

പരിഹാരം വേണം; എടച്ചേരിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി

പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളും അടിസ്ഥാന സൗകര്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി യു.ഡി.എഫ്...

Read More >>
സേവനങ്ങൾക്ക് ആദരം; നാദാപുരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഇ. കുഞ്ഞബ്ദുല്ല മാസ്റ്ററെ ആദരിച്ചു

Jul 16, 2026 11:25 AM

സേവനങ്ങൾക്ക് ആദരം; നാദാപുരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഇ. കുഞ്ഞബ്ദുല്ല മാസ്റ്ററെ ആദരിച്ചു

നാദാപുരത്ത് പഴയകാല മുസ്ലിം ലീഗ് നേതാവ് ജാതിയേരി സ്വദേശി ഇ. കുഞ്ഞബ്ദുല്ല മാസ്റ്ററെ...

Read More >>
adimageadimage
കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂ കെയർ

Jul 16, 2026 10:34 AM

കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂ കെയർ

കുറ്റ്യാടിയിലെ ക്യൂ കെയർ ആയുർവേദിക് ആൻഡ് യുനാനി...

Read More >>
മുട്ട മോഷ്ടിച്ചു; കടയുടമയ്ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ, ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു

Jul 16, 2026 10:04 AM

മുട്ട മോഷ്ടിച്ചു; കടയുടമയ്ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ, ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു

എടച്ചേരിയിൽ ഹോൾസെയിൽ സ്ഥാപനത്തിൽ നിന്ന് 5.85 ലക്ഷത്തിന്റെ മുട്ട മോഷണം; ജീവനക്കാരനെതിരെ...

Read More >>
ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലെ പ്രസവം; ഡോക്റ്റർക്കും ജീവനക്കാർക്കും അഭിനന്ദനപ്രവാഹം

Jul 16, 2026 06:11 AM

ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലെ പ്രസവം; ഡോക്റ്റർക്കും ജീവനക്കാർക്കും അഭിനന്ദനപ്രവാഹം

പത്തുവർഷത്തിന് ശേഷം നാദാപുരം ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ പ്രസവം നടന്നു. ഡോ. പ്രജിത കളരിക്കലിനും ജീവനക്കാർക്കും ഷാഫി പറമ്പിൽ എംപിയും കെഎം...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage