മുട്ട മോഷ്ടിച്ചു; കടയുടമയ്ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ, ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു
adimage

മുട്ട മോഷ്ടിച്ചു; കടയുടമയ്ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ, ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു

മുട്ട മോഷ്ടിച്ചു; കടയുടമയ്ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ, ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു adimage adimage
2026-07-16T10:04:00 | By Krishnapriya S R
#Latest News #Edacheri #Egg Theft #Police Case

എടച്ചേരി: (nadapuram.truevisionnews.com) ഹോൾസൈൽ സ്ഥാപനത്തിൽ നിന്ന് 5.85 ലക്ഷം രൂപയുടെ മുട്ട മോഷ്ടിച്ചതായി പരാതി. വിറ്റാ ട്രെഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജർ അബ്ദുള്ള നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടച്ചേരി പോലീസ് കേസെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരനായ സുരേഷ് സായിക്കെതിരെയാണ് എടച്ചേരി പോലീസ് കേസെടുത്തത്.

2025 ഓഗസ്റ്റ് 1 മുതൽ 2026 ജൂലൈ 15 വരെയുള്ള കാലയളവിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. ഈ ഒരു വർഷത്തിനിടെ സ്ഥാപനത്തിലെ കണക്കിൽ പെടാതെ മുട്ടകൾ മോഷ്ടിച്ച് പുറത്ത് വിൽപ്പന നടത്തിയെന്നാണ് മാനേജരുടെ പരാതി. സ്ഥാപനത്തിലെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് വൻതോതിൽ കണക്ക് തെറ്റിയതായി ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരൻ മുട്ടകൾ കടയിൽ നിന്ന് പുറത്തുകൊണ്ടുപോയി വിറ്റതായി കണ്ടെത്തിയത്.ഇതുമൂലം സ്ഥാപനത്തിന് ഏകദേശം 5,85,000 രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.മോഷ്ടിച്ച മുട്ടകൾ ആർക്കൊക്കെ വിറ്റു എന്നതിനെ കുറിച്ചും വിശദമായ അന്വേഷണം നടക്കും.

Content Highlight: Edacheri Egg Theft 5.85 Lakh Wholesale Shop Employee Booked By Police

#Latest News #Edacheri #Egg Theft #Police Case

adimage

Next TV

adimage
Related Stories
എടച്ചേരിയിൽ നാളെ 'കിസാൻ ഗോഷ്ഠി 2026'; കർഷകർക്കായി വിപുലമായ പരിപാടികൾ

Jul 16, 2026 11:06 AM

എടച്ചേരിയിൽ നാളെ 'കിസാൻ ഗോഷ്ഠി 2026'; കർഷകർക്കായി വിപുലമായ പരിപാടികൾ

തൂണേരി ബ്ലോക്കിൽ നാളെ എടച്ചേരിയിൽ കിസാൻ ഗോഷ്ഠി...

Read More >>
കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂ കെയർ

Jul 16, 2026 10:34 AM

കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂ കെയർ

കുറ്റ്യാടിയിലെ ക്യൂ കെയർ ആയുർവേദിക് ആൻഡ് യുനാനി...

Read More >>
ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലെ പ്രസവം; ഡോക്റ്റർക്കും ജീവനക്കാർക്കും അഭിനന്ദനപ്രവാഹം

Jul 16, 2026 06:11 AM

ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലെ പ്രസവം; ഡോക്റ്റർക്കും ജീവനക്കാർക്കും അഭിനന്ദനപ്രവാഹം

പത്തുവർഷത്തിന് ശേഷം നാദാപുരം ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ പ്രസവം നടന്നു. ഡോ. പ്രജിത കളരിക്കലിനും ജീവനക്കാർക്കും ഷാഫി പറമ്പിൽ എംപിയും കെഎം...

Read More >>
adimageadimage
തെളിമയാർന്ന ഗ്രാമം; തൂണേരി ഗ്രാമ പഞ്ചായത്ത് മാതൃക, പൊതു ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

Jul 15, 2026 11:15 PM

തെളിമയാർന്ന ഗ്രാമം; തൂണേരി ഗ്രാമ പഞ്ചായത്ത് മാതൃക, പൊതു ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

തൂണേരി ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതു ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ...

Read More >>
കിസാൻ  ഗോഷ്ഠി – 2026, ജൂലൈ 17 മുതൽ എടച്ചേരിയിൽ

Jul 15, 2026 07:12 PM

കിസാൻ ഗോഷ്ഠി – 2026, ജൂലൈ 17 മുതൽ എടച്ചേരിയിൽ

കാർഷിക വകുപ്പിന്റെയും തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജൂലൈ 17ന് എടച്ചേരിയിൽ കിസാൻ ഗോഷ്ഠി. വാഴകൃഷി ക്ലാസ്, മൂല്യവർധിത ഉൽപ്പന്ന...

Read More >>
നീറ്റ് ചോദ്യപേപ്പർ ചോർച്ച; നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

Jul 15, 2026 03:07 PM

നീറ്റ് ചോദ്യപേപ്പർ ചോർച്ച; നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതിൽ പ്രതിഷേധിച്ച് നാദാപുരം മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഗമം...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage