'ഇന്ദിര കട്ട് കേരളത്തിന് വേണ്ട': നാദാപുരം റോഡ് കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി ഡിവൈഎഫ്ഐ
adimage

'ഇന്ദിര കട്ട് കേരളത്തിന് വേണ്ട': നാദാപുരം റോഡ് കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി ഡിവൈഎഫ്ഐ

'ഇന്ദിര കട്ട് കേരളത്തിന് വേണ്ട': നാദാപുരം റോഡ് കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി ഡിവൈഎഫ്ഐ adimage adimage
2026-07-18T21:59:00 | By Athira V
#DYFI #KSEB #Indira Cut #Power Cut #Vatakara

വടകര : ( https://vatakara.truevisionnews.com/ ) യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം റോഡ് കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി. "ഇന്ദിര കട്ട് കേരളത്തിന് വേണ്ട" എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രവർത്തകർ മാർച്ചിൽ അണിനിരന്നത്.

വൈദ്യുതി ചാർജ് വർധന, കുടിശികയുടെ പേരിലുള്ള കണക്ഷൻ മുറിക്കൽ ഉൾപ്പെടെയുള്ള ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ മാർച്ച് സംഘടിപ്പിച്ചത്.ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. ഭഗീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ബ്രിജിത്ത് ബാബു അധ്യക്ഷത വഹിച്ചു.

കെ. അജീഷ് സ്വാഗതം പറഞ്ഞു. അതുൽ ബി. മധു, അഞ്ജു രാജ്, എ.കെ. ഷിനിൽ എന്നിവർ മാർച്ചിൽ സംസാരിച്ചു. ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന സർക്കാർ നയങ്ങൾ പിൻവലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. അതുൽ വി.ടി.കെ നന്ദി പറഞ്ഞു.പ്രതിഷേധ മാർച്ചിൽ നിരവധി ഡിവൈഎഫ്ഐ പ്രവർത്തകർ പങ്കെടുത്തു. കെഎസ്ഇബി ഓഫീസിന് മുന്നിൽ വെച്ച് പ്രതിഷേധ യോഗവും ചേർന്നു.

Content Highlight: DYFI March To KSEB Office In Nadapuram Against Indira Cut And UDF Policies

#DYFI #KSEB #Indira Cut #Power Cut #Vatakara

adimage

Next TV

adimage
Related Stories
എഐ വീഡിയോ കണ്ട് ലിങ്കിൽ ക്ലിക് ചെയ്തു; പിന്നാലെ വടകര സ്വദേശിയായ വയോധികന് നഷ്ടമായത് 1.37 കോടി രൂപ

Jul 19, 2026 06:30 AM

എഐ വീഡിയോ കണ്ട് ലിങ്കിൽ ക്ലിക് ചെയ്തു; പിന്നാലെ വടകര സ്വദേശിയായ വയോധികന് നഷ്ടമായത് 1.37 കോടി രൂപ

വടകരയിൽ വയോധികൻ എഐ വ്യാജ വീഡിയോയിലും ഫേക്ക് ട്രേഡിങ് ആപ്പിലും കുടുങ്ങി 1.37 കോടി...

Read More >>
മുല്ലപ്പള്ളിയുടെ അനുഭവസമ്പത്ത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് കരുത്ത് പകരും; മുല്ലപ്പള്ളിയുടെ വസതിയിൽ എത്തി രമേശ് ചെന്നിത്തല

Jul 18, 2026 10:45 PM

മുല്ലപ്പള്ളിയുടെ അനുഭവസമ്പത്ത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് കരുത്ത് പകരും; മുല്ലപ്പള്ളിയുടെ വസതിയിൽ എത്തി രമേശ് ചെന്നിത്തല

ആഭ്യന്തര മന്ത്രിയായ ശേഷം ആദ്യമായി രമേശ് ചെന്നിത്തല മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലിലെ വസതി...

Read More >>
കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ, 'റെഡ് ബറ്റാലിയൻ' ഗ്രൂപ്പിൽ വ്യാജ സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് അമലെന്ന് കണ്ടെത്തൽ

Jul 18, 2026 03:05 PM

കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ, 'റെഡ് ബറ്റാലിയൻ' ഗ്രൂപ്പിൽ വ്യാജ സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് അമലെന്ന് കണ്ടെത്തൽ

കോഴിക്കോട് കാഫിർ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് നേതാവ് അമൽ അറസ്റ്റിൽ. റെഡ് ബറ്റാലിയൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ...

Read More >>
adimageadimage
വടകരയിൽ വയോധികൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു

Jul 18, 2026 02:13 PM

വടകരയിൽ വയോധികൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു

പുതുപ്പണം കക്കട്ടിയിൽ 67 കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം...

Read More >>
'ഇന്ദിരാകട്ട് കേരളത്തിന് വേണ്ട'; പുത്തൂർ കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

Jul 18, 2026 11:22 AM

'ഇന്ദിരാകട്ട് കേരളത്തിന് വേണ്ട'; പുത്തൂർ കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

വൈദ്യുതി ലോഡ്ഷെഡ്ഡിംഗിനും അപ്രഖ്യാപിത നിയന്ത്രണങ്ങൾക്കുമെതിരെ ഡിവൈഎഫ്ഐ വടകരയിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ഇന്ദിരാകട്ട് കേരളത്തിന്...

Read More >>
ഓർക്കട്ടേരിയിൽ അടിസ്ഥാന ജീവൻ രക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു; 'സീപെക്' മാതൃക

Jul 18, 2026 10:52 AM

ഓർക്കട്ടേരിയിൽ അടിസ്ഥാന ജീവൻ രക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു; 'സീപെക്' മാതൃക

സീപെക്കും എയ്ഞ്ചൽസും സംയുക്തമായി ഓർക്കട്ടേരിയിൽ അടിസ്ഥാന ജീവൻ രക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രഥമശുശ്രൂഷ, CPR പരിശീലനം...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage
adimage