#Latest News #KSTC #Iringannur #Membership Distribution
ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കെ.എസ്.ടി.സി കോഴിക്കോട് ജില്ലാതല അംഗത്വ വിതരണം ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലാ പ്രസിഡന്റ് കുളങ്ങര രാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി സാജിത് തറോൽ അധ്യക്ഷത വഹിച്ചു.
ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്, ആർ.വൈ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. രജീഷ്, അധ്യാപകരായ വി.കെ. ഐശ്വര്യ, ടി.പി. മിതുഷ, ടി. ബിജി, കെ. ദിവ്യ, പ്രിൻസി കുനിയിൽ, ദിവ്യ ദീപു എന്നിവർ സംസാരിച്ചു.
Content Highlight: KSTC Kozhikode District Membership Distribution Held At Iringannur














































