#Latest News #Aroor FHC #Water Purifier Donation #Nadapuram #Purameri Panchayat
അരൂർ: (nadapuram.truevisionnews.com) നിത്യേന നൂറുകണക്കിന് രോഗികളും അവരുടെ സഹായികളും ആശ്രയിക്കുന്ന അരൂർ ഫാമിലി ഹെൽത്ത് സെൻ്ററിലേക്ക് ശുദ്ധമായ കുടിവെള്ളമെത്തിക്കാൻ മാതൃകാപരമായ കൈത്താങ്ങ്. നാദാപുരം ജംകോ സൊലൂഷൻ ഉടമ കുറ്റിയിൽ ജമാൽ ഹാജി സൗജന്യമായി നൽകിയ വാട്ടർ പ്യൂരിഫയർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമ്മാനിച്ചു.
പ്രതിദിനം നാനൂറിലധികം രോഗികളും അവരുടെ കൂട്ടിരിപ്പുകാരും എത്തുന്ന അരൂർ എഫ്.എച്ച്.സിയിൽ ഈ പുതിയ സംരംഭം വലിയ ആശ്വാസമാകും. ആതുരസേവനത്തിന് എത്തുന്ന ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായാണ് ശുദ്ധജല വിതരണ പദ്ധതി സജ്ജമാക്കിയത്.
പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീലത, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മഠത്തിൽ, ഷംസു മെഡിക്കൽ ഓഫീസർ ഡോ: പി.വി. ഇസ്‌മായിൽ, വാർഡ് മെമ്പർ പി.എം. നാണു എന്നിവർ ചേർന്ന് ഉപകരണം ഏറ്റുവാങ്ങി.
ചടങ്ങിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.ഏ. ഗഫൂർ അരൂർ, സി.പി. നിധീഷ്, കളത്തിൽ ബാബു, കെ.ടി. സുനി, പുതിയടുത്ത് വിജയൻ മാസ്റ്റർ എന്നിവരും നാട്ടുകാരും ജീവനക്കാരും പങ്കെടുത്തു. നാടിൻ്റെ പൊതുജനാരോഗ്യ കേന്ദ്രത്തിന് ലഭിച്ച ഈ വലിയ പിന്തുണയ്ക്ക് പഞ്ചായത്ത് ഭരണസമിതിയും ആശുപത്രി അധികൃതരും നന്ദി അറിയിച്ചു.
Content Highlight: Aroor Family Health Centre Receives Free Water Purifier Donation
#Latest News #Aroor FHC #Water Purifier Donation #Nadapuram #Purameri Panchayat














































