നാദാപുരം സ്വദേശി പിടിയിൽ; രണ്ടേകാൽ കിലോയോളം വരുന്ന സ്വർണവുമായി നാദാപുരം സ്വദേശി പിടിയിൽ

നാദാപുരം സ്വദേശി പിടിയിൽ; രണ്ടേകാൽ കിലോയോളം വരുന്ന സ്വർണവുമായി നാദാപുരം സ്വദേശി പിടിയിൽ
Jun 13, 2022 05:14 PM | By Vyshnavy Rajan

നാദാപുരം : കരിപ്പൂരിൽ വീണ്ടും വൻ സ്വര്‍ണ്ണ വേട്ട. നാദാപുരം സ്വദേശിയിൽ നിന്നാണ് രണ്ടേകാൽ കിലോയോളം വരുന്ന സ്വർണം പൊലീസ് പിടികൂടിയത്. നാദാപുരം സ്വദേശി ജുനൈദാണ് ദേഹത്ത് വച്ചുകെട്ടി കടത്തിയ സ്വർണവുമായി പിടിയിലായത്.

നാട്ടിൽ വിമാനമിറങ്ങിയ ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചത്. കരിപ്പൂരിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ടു പേരെ കസ്റ്റംസ് നേരത്തെ പിടികൂടിയിരുന്നു.

കുറ്റ‍്യാടി സ്വദേശി മുഹമ്മദ്‌ അനീസ്, കുന്നമംഗലം സ്വദേശി കബീർ എന്നിവരാണ് പിടിയിലായത്. ഇതിന് പിന്നാലെയാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരിൽ നടത്തിയ പരിശോധനയിൽ പൊലീസ് സ്വര്‍ണ്ണം പിടിച്ചത്.

Nadapuram resident arrested Nadapuram resident arrested with 2.5 kg of gold

Next TV

Related Stories
Top Stories










News Roundup