---
title: "കമ്പവലിയോടെ തുടക്കം; നാദാപുരം ഗ്രാമ പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു "
english_title: "A shaky start; Nadapuram Grama Panchayat started Kerala festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/81848/a-shaky-start-nadapuram-grama-panchayat-started-kerala-festival"
published_at: "2022-11-24T19:09:00+05:30"
category: "News"
language: "ml"
image: "https://nadapuram.truevisionnews.com/image-uploads/637f758bbda0c_keralolsavam.jpg"
keywords: []
---

# കമ്പവലിയോടെ തുടക്കം; നാദാപുരം ഗ്രാമ പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു 

> **Lead Summary:** നാദാപുരം: ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിനു തുടക്കമായി . കല്ലാച്ചി ഗവ:ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ കമ്പവലി മത്സരത്തോടുകൂടിയാണ്‌ ഉത്സവം ആരംഭിച്ചത് .

## Article Content

നാദാപുരം: ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിനു തുടക്കമായി . കല്ലാച്ചി ഗവ:ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ കമ്പവലി മത്സരത്തോടുകൂടിയാണ്‌ ഉത്സവം ആരംഭിച്ചത് .

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ വി വി മുഹമ്മദലി ഉത്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി പേഴ്‌സൻമാരായ സി കെ നാസർ , സി സുബൈർ , ജനീദ ഫിർദൗസ് , അംഗം പി പി ബാലകൃഷ്ണൻ , മറ്റു ജനപ്രതിനിധികൾ , സംഘാടക സമിതി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

അത്‌ലറ്റിക്സ് മത്സരത്തിൽ രണ്ടാം വാർഡ് , ഗെയിംസ് മത്സരങ്ങളായ വോളീബാൾ വാർഡ് ഇരുപത്തിരണ്ട് ,ഫുടബോൾ മത്സരത്തിൽ വാർഡ് പതിനേഴ്, കമ്പവലി മത്സരത്തിൽ വനിതാ വിഭാഗം വാർഡ് പതിനെട്ട് , പുരുഷ വിഭാഗം വാർഡ് അഞ്ചു , ഷട്ടിൽ സിംഗിൾ വാർഡ് പത്തൊമ്പത് , ഡബിൾസ് വാർഡ് ഇരുപത്തിരണ്ട്,എന്നിവർ വിജയികളായി .

കലാ മത്സരങ്ങൾ ശനി , ഞായർ ദിവസങ്ങളിൽ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിത്തിൽ വെച്ച് നടക്കും .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/81848/a-shaky-start-nadapuram-grama-panchayat-started-kerala-festival)