നാദാപുരം: (nadapuramnews.com) നാദാപുരത്തിനടുത്ത് ജാതിയേരി സ്വദേശി യുവാവിന് വെട്ടേറ്റു. മിന്നൽ അക്രമം നടത്തിയത് മോട്ടോർ ബൈക്കിൽ എത്തിയ സംഘം. കല്ലാച്ചി - വളയം റോഡിൽ ഓത്തിയിൽ മുക്കിലാണ് അക്രമം. ചെക്യാട് ജാതിയേരി സ്വദേശി മാന്താറ്റിൽ അജ്മലിനാണ് വെട്ടേറ്റത്. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം.
റോഡിൽ നിന്നും ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന അജ്മലിനെ ബൈക്കിൽ എത്തിയ സംഘം വെട്ടുകയായിരുന്നു. ഇരുകാലുകൾക്കും, കൈകൾക്കും വെട്ടേറ്റതായാണ് സൂചന. മയക്കുമരുന്നു മാഫിയകൾ തമ്മിലുളള തർക്കമാണോ എന്നും സംശയമുണ്ട്.സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വൻ പൊലിസ് സന്നാഹം പരിസര പ്രദേശങ്ങളിലും ക്യാമ്പ് ചെയ്യുന്നുണ്ട്. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.
#youth #from #Jathiyeri #stabbed #Nadapuram #kallachi










































