Jan 28, 2026 09:42 AM

തൂണേരി: [nadapuram.truevisionnews.com] കോടതിയിൽ സർക്കാർ സ്വീകരിച്ച വിവാദമായ നിലപാടുകൾക്കെതിരെ പ്രതിഷേധവുമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ രംഗത്ത്. ക്ഷാമാശ്വാസം (DA) എന്നത് പെൻഷൻകാരുടെ അവകാശമല്ലെന്ന സർക്കാർ വാദം കോടതിയിൽ നിന്നും ഉടൻ പിൻവലിക്കണമെന്ന് കെ.എസ്.എസ്.പി.യു തൂണേരി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.

തൂണേരി ബ്ലോക്ക് ക്ഷേമ കാര്യ ചെയർപേഴ്സൺ പി. ഷാഹിന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ എം. ബാലരാജൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ബ്ലോക്ക് പ്രസിഡണ്ട് ടി.കെ. രാഘവനും, വാർഷിക റിപ്പോർട്ട് സെക്രട്ടറി സുരേന്ദ്രൻ തൂണേരിയും അവതരിപ്പിച്ചു.

കഴിഞ്ഞ വർഷത്തെ വരവുചെലവ് കണക്കുകൾ ഖജാൻജി കെ. രവീന്ദ്രൻ സഭയിൽ സമർപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന അനുമോദനയോഗം സംസ്ഥാന കൗൺസിലർ പി.കെ. സുജാത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ നേതാക്കൾ സംസാരിച്ചു.

സമ്മേളനത്തിൽ വച്ച് അടുത്ത പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. എം. ബാലരാജൻ പ്രസിഡണ്ടായും സുരേന്ദ്രൻ തൂണേരി സെക്രട്ടറിയായും വി.കെ. രാമകൃഷ്ണൻ ട്രഷററായും ചുമതലയേറ്റു.

ടി.പി. അബ്ദുള്ള, പി.പി. ജയപ്രകാശ്, പി. സുജാത (വൈസ് പ്രസിഡണ്ടുമാർ), എൻ.കെ. രാമകൃഷ്ണൻ, പി.എം. ജാനു, എ.കെ. ശശികല (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ.

Service pensioners in Thuneri protest

Next TV

Top Stories










News Roundup