Jan 27, 2026 06:21 PM

വാണിമേൽ: ( nadapuram.truevisionnews.com )വടകര തണലുമായി സഹകരിച്ച് ബ്രദേഴ്സ് വാണിമേൽജനകീയ പങ്കാളിത്തത്തോടെ നിർമ്മിച്ച ഡയാലിസിസ് സെൻ്റർ 2026 ഫെബ്രുവരി 15 ന് നാടിന് സമർപ്പിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. പരിപ്പടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.

വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. അശ്റഫ് കൊറ്റാല, കെ.പി രാജീവൻ, കെ. കുഞ്ഞാലി മാസ്റ്റർ, ചീക്കപ്പുറത്ത് മൊയ്തു, എസ് മുഹമ്മദ് , കെ. പി കാസിം തുടങ്ങിയവർ സംസാരിച്ചു. ചെയർമാൻ : താവോട്ട് ആലിഹസൻ ഹാജി കൺവീനർ : പി. ഷൗക്കത്തലി മാസ്റ്റർ.

Welcome party Brothers Thanal Dialysis Center inauguration on February 15

Next TV

Top Stories










News from Regional Network