അരൂർ: [nadapuram.truevisionnews.com] പെരുമുണ്ടച്ചേരിയിൽ നെൽവയൽ നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. കേളോത്ത് താഴെ മുത്തളത്തിൽ ഇസ്മയിലിന്റെ ഉടമസ്ഥതയിലുള്ള കൃഷിഭൂമി മണ്ണുമാന്തി ഉപയോഗിച്ച് നികത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മണ്ണുമാന്തി ഉടമയായ കുന്നോത്ത് ആരതിയെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ മണ്ണുമാന്തിക്ക് കേടുപാടുകൾ സംഭവിച്ചു എന്നാരോപിച്ച് പിറ്റേദിവസം ഉടമ യന്ത്രം സ്ഥലത്തുനിന്ന് മാറ്റി.
പ്രദേശത്തെ നെൽവയലുകളും ജലാശയങ്ങളും നിയമവിരുദ്ധമായി നികത്തി തെങ്ങിൻ തൈകൾ നട്ടുപിടിപ്പിച്ചു ഭൂമി പറമ്പാക്കി മാറ്റുന്ന രീതി വ്യാപകമാവുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് പലതവണ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ പ്രതിഷേധമുയർത്തുന്നു.
Locals block attempt to fill rice fields











































