പാറക്കടവ് :(https://nadapuram.truevisionnews.com/) ഉമ്മത്തൂർ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അഖിലേന്ത്യ വോളിബോൾ ഉമ്മത്തൂരിൽ ആരംഭിച്ചു. കോഴിക്കോട് റൂറൽ എ.എസ്.പി. കെ.പി.ചന്ദ്രൻ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. തൂണേരിരി ബ്ലോക്ക് പ്രസിഡൻ്റ് കെ.പി.പ്രദീഷ് മുഖ്യാതിഥിയായി. സ്വാഗത സംഘം ചെയർമാൻ പുന്നക്കൽ അഹ്മദ് അധ്യക്ഷതവഹിച്ചു. പി.കെ.ഖാലിദ്,
ഹമീദ് ഹാജി, തൈക്കണ്ടിനവാസ്, പൊന്നാണ്ടി ലത്തീഫ്, സി.എച്ച്.ഹമീദ് എം.ആർ.നാസർ, പീറ്റക്കണ്ടിസമദ്, എം. വിജേഷ്, ടി.കെ.ഫൈസാൻ തുടങ്ങിയവർ സംസാരിച്ചു. വളയം എസ്.എച്ച്.ഒ അനിൽകുമാർ കളിക്കാരുമായി പരിചപ്പെട്ടു.
ഉദ്ഘാടന മത്സരത്തിൽ കൊച്ചിൻ കസ്റ്റംസ് - മുംബൈ സ്പൈക്കേഴ്സുമായി ഏറ്റുമുട്ടി. കസ്റ്റംസ് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് (25-19, 25-18, 19-25, 25-19) വിജയിച്ചു.
All India Volleyball started in Ummathur










































