വാണിമേൽ: [nadapuram.truevisionnews.com] സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മാപ്പിളപ്പാട്ട് മത്സരത്തിൽ ഉജ്ജ്വല വിജയം കൈവരിച്ച അമൽ സയാനയെ അബ്‌ദുറഹ്മാൻ ഗുരുക്കൾ മാപ്പിള കലാ പഠന കേന്ദ്രം ആദരിച്ചു.
വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ അമലിന് വേണ്ടി ഭൂമിവാതുക്കലിൽ വെച്ചാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. മാപ്പിള കലാ പഠന കേന്ദ്രം ചെയർമാനും കവിയുമായ കുന്നത്ത് മൊയ്‌തു മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യുകയും അമൽ സയാനക്ക് ഉപഹാരം കൈമാറുകയും ചെയ്തു.
കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.കെ. അഷ്റഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഠന കേന്ദ്രം ജനറൽ സെക്രട്ടറി സി.കെ. കുഞ്ഞമ്മദ് മാസ്റ്റർ സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ വി.കെ. മൂസ മാസ്റ്റർ, വി.പി. അമ്മദ് ഹാജി, എം.എ. വാണിമേൽ തുടങ്ങി സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിച്ചു.

വി.എം. ഖാലിദ്, വി.വി. കുഞ്ഞാലി മാസ്റ്റർ, സി.കെ. അഷ്റഫ്, എം.കെ. അബൂബക്കർ മാസ്റ്റർ, സുബൈർ ചുഴലിക്കര, പി. പോക്കർ മാസ്റ്റർ, ഗഫൂർ മാസ്റ്റർ കുറ്റിയിൽ, കെ.പി. കാസിം, പി.പി. ഇബ്രാഹിം, അലി കാപ്പാട്ട് കിഴക്കയിൽ, പൊന്നാണ്ടി പോക്കർ, എം.കെ. ആരിഫ, എൻ. സൂപ്പി, നൗഫൽ പാറക്കടവ്, മുജീബ് ഒന്തത്ത്, പി.ടി. മഹമൂദ്, സി.വി. കുഞ്ഞാലി, പി.കെ. അസ്‌കർ എന്നിവരും ആശംസകൾ അറിയിച്ചു. അനുമോദന ചടങ്ങിനോടനുബന്ധിച്ച് മനോഹരമായ ഗാനവിരുന്നും അരങ്ങേറി.
Amal Sayana honored by Abdurahman Gurukkal Mappila Art Learning Center











































