കല്ലാച്ചി: [nadapuram.truevisionnews.com] 138 വർഷത്തിൻ്റെ അനുഭവക്കരുത്തിലും ഒട്ടനവധി പരിമിതികൾക്കിടയിൽ നിന്ന് വീർപ്പു മുട്ടുന്ന വരിക്കോളി എൽ.പി സ്കൂളിന് പുതിയ ഇരുനില കെട്ടിടം ഒരുങ്ങുന്നു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനിയുടെ അധ്യക്ഷതയിൽ നാദാപുരം എം.എൽ.എ ഇ. കെ വിജയൻ ശിലാസ്ഥാപനം നടത്തി.
പുതിയ കെട്ടിടത്തിന്റെ ത്രീഡി അനാഛാദനം ബ്ലോക്ക് പ്രസിഡണ്ട് കെ. പി. പ്രതീഷ് നിർവഹിച്ചു. പുതിയ അധ്യയന വർഷത്തെ ആദ്യ അഡ്മിഷൻ നാദാപുരം എ. ഇ. ഒ. സി എച്ച്.സനൂപ് സ്വീകരിച്ചു.
നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. കെഎം രഘുനാഥ്, വാർഡ് മെമ്പർമാരായ സ്നേഹ ടീച്ചർ, വി. വി. റിനീഷ്, എരോത്ത് ഫൈസൽ, എം.പി സൂപ്പി, ടി. സുഗതൻ മാസ്റ്റർ, കെ. ടി. കെ. ചന്ദ്രൻ, വി. കെ. ചന്ദ്രൻ മാസ്റ്റർ, ഇ. മുരളീധരൻ. കെ. സി. ലിനീഷ്, വള്ളം പുറത്ത് രാജൻ, കടയം വലിയത്ത് ബാലകൃഷ്ണൻ, കണ്ണംവെള്ളി മനോജ്, കണ്ണംവെള്ളി രജീഷ്, തുടങ്ങിയവർ സംസാരിച്ചു.സി. കെ. നിജേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് സീമ ടീച്ചർ നന്ദി പറഞ്ഞു.
സ്മാർട്ട് ക്ലാസ് റൂം, ലിഫ്റ്റ് സൗകര്യം, എ.സി ക്ലാസ് റൂം, മുഴുവൻ സ്ഥലങ്ങളിലേക്കും സ്വന്തമായി വാഹന സൗകര്യം, ഓപ്പൺ സ്റ്റേജ് തുടങ്ങിയവ പുതിയ കെട്ടിടത്തിന്റെ ഭാഗമായി ഒരുക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.
Foundation stone laid for Varicoli school building











































