നാദാപുരം: [nadapuram.truevisionnews.com] അങ്കണവാടി വർക്കേഴ്സ‌് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സിഐടിയു) നാദാപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹപ്രവർത്തകർക്കായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.
കല്ലാച്ചി ചെത്തുതൊഴിലാളി യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട പി.കെ. രജില, പി.വി. ബിന്ദു എന്നിവർക്ക് സ്വീകരണവും സർവീസിൽനിന്ന് വിരമിച്ച കെ. ശാന്ത, ടി.എൻ. ശൈലജ, വി.പി. ദേവി എന്നിവർക്ക് യാത്രയയപ്പും നൽകി. കൂടാതെ ഐസിഡിഎസ് സുപ്പർവൈസറായി സ്ഥാനക്കയറ്റം ലഭിച്ച എൻ. ശോഭയെ ചടങ്ങിൽ അനുമോദിച്ചു.
സിഐടിയു ഏരിയാ സെക്രട്ടറി ടി. അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി. വത്സലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം പി.എം. ഗീത, ജില്ലാ കമ്മിറ്റിയംഗം കെ.പി. ലളിത, ട്രഷറർ ഒ.പി. റിത്ത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സി. ദീപ സ്വാഗതം പറഞ്ഞ ചടങ്ങിന് സി.പി. പവിജ നന്ദി രേഖപ്പെടുത്തി.
Welcoming and sending off of Anganwadi workers











































