വിലങ്ങാട്: (nadapuramnews.com) വിലങ്ങാട് സെന്റ് ജോർജ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി 'കൗമാര ലൈംഗിക ബോധവൽക്കരണ' ക്ലാസ്സ് സംഘടിപ്പിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകനും ചൈൽഡ് റൈറ്റ് ആക്ടിവിസ്റ്റുമായ സിബി ജോസ് സെമിനാർ നയിച്ചു. ഹെഡ് മാസ്റ്റർ ബിനു ജോർജ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ ജാഗ്രത സമിതി കൺവീനവർ ബിജോ ജോർജ് സംസാരിച്ചു. ബിജു മാത്യു സ്വാഗതം പറഞ്ഞു. കൗമാരക്കാരായ കുട്ടികളിൽ അനുഭവപ്പെടുന്ന മാനസികവും,വൈകാരികവും,ലൈംഗികവുമായ പ്രതിസന്ധികൾ,നവമാധ്യമങ്ങൾ കുട്ടികളിൽ ചെലത്തുന്ന സ്വാധീനം,
കുട്ടികളുടെ അവകാശങ്ങൾ,പോക്സോ ഉൾപ്പെടെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള നിയമ സംരക്ഷണം,കൗമാരക്കാർക്കിടയിലുണ്ടാകുന്ന സംശയങ്ങൾ എന്നിവയെല്ലാം സെമിനാറിൽ പ്രതിപാദ്യവിഷയമായി.
മികച്ച പ്രതികരണം കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടായി.അനുഭവാധിഷ്ഠിത സംഭവങ്ങളെ പരാമർശിച്ചുകൊണ്ട് കടന്നുപോയ ക്ലാസ്സ് അനുഭവഭേദ്യമായിരുന്നുവെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.
#Vilangad #St. George #School #Adolescent #SexEducation #Seminar