നാദാപുരം :(nadapuram.truevisionnews.com) മയ്യഴി പുഴയെ അത്രമേൽ സ്നേഹിച്ച പഴയ തോണികടത്തുകരൻ, സാധാരണക്കാരൻ്റെ ജീവിത പ്രയാസങ്ങൾക്കിടയിലും മക്കൾക്ക് നല്ല വിദ്യാഭ്യാസം പകർന്ന് നൽകി. ജന്മനാടായ നാദാപുരത്ത് പ്രിയപ്പെട്ട മകൾ രണ്ടാം ഗ്രാമപഞ്ചായത്ത് പ്രസി ഡൻ്റായി സത്യപ്രതിജ്ജ ചെയ്യുന്നത് കണ്ട് മടങ്ങിയ പിതാവിനുണ്ടായ ദുരന്തത്തിൽ പകച്ച് നിൽക്കുകയാണീ നാട് .
നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ സഫീറയുടെ പിതാവ് മുന്നായിക്കുനി അന്ത്രു (70) താണ് ഇന്ന് വൈകിട്ട് വീടിന് സമീപത്തെ പുഴയിൽ വീണ് മരാമത് .
ശനിയാഴ്ച വൈകിട്ട് പുഴയിൽ മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻ സമീപവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് പകൽ സഫീറ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ അന്ത്രുവും കുടുംബവും ഉണ്ടായിരുന്നു. വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്ന് മൃതദേഹം അല്പസമയത്തിനകം വീട്ടിലെത്തിക്കും.ഞായറാഴ്ച്ച രാവിലെ 9 ന് നാദാപുരം വലിയ പള്ളിയിൽ കബറട-ക്കും.

ഭാര്യ: മാമി. മക്കൾ: സഫീറ, ഹസീന, സമീർ. (ദുബൈ). മരുമക്കൾ: സമീർ പറമ്പത്ത് (കല്ലി ക്കണ്ടി), ആരിഫ, അസീസ്. സഹോദരങ്ങൾ: ഹലീമ, പരേതരായ അമ്മദ്, പോക്കർ, അബ്ദുല്ല, കുഞ്ഞിപ്പാത്തു, മറിയം,, കദിയ, അയിശു.
Nadapuram Grama Panchayat President M.K. Safira's father passes away







































