നാദാപുരം: (nadapuramnews.com) പ്രശസ്ത പണ്ഡിതനും ഗ്രന്ഥകർത്താവുമായ പാനൂർ സയ്യിദ് ഇസ്മായിൽ ശിഹാബുദ്ധീൻ പൂക്കോയ തങ്ങൾ സ്ഥാപിച്ച ജാമിഅ സഹ്റയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് പുളിയാവിൽ നിർമിച്ച സഹ്‌റ ക്യാമ്പസ് ഉദ്‌ഘാടന സമ്മേളനം തിങ്കളാഴ്ച തുടങ്ങും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
തിങ്കളാഴ്ച കാലത്ത് 10ന് കർണാടക സ്പീക്കർ യു.ടി ഖാദർ ഫരീദ് കെട്ടിടം ഉദ്‌ഘാടനം ചെയ്യും. സഹ്‌റ ഗ്രൂപ്പ് ചെയർമാൻ കെ.എസ് സയ്യിദ് മുഹമ്മദ് മഖ്ദൂം തങ്ങൾ അധ്യക്ഷനാകും. പ്രൊഫ. പി മമ്മു, അഹമ്മദ് പുന്നക്കൽ, വൈ.എം അസ്‌ലം, ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.


തുടർന്ന് നടക്കുന്ന സ്കൂൾ വാർഷികാഘോഷം ഐ.കെ വിജയൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. സഹ്‌റ ഡെപ്യൂട്ടി ഡയറക്ടർ ടി.ടി.കെ ഖാദർ ഹാജി അധ്യക്ഷനാകും. സ്കൂൾ ലൈബ്രറിയുടെ ഉദ്‌ഘാടനം ചൊവ്വാഴ്ച കാലത്ത് 10ന് കെ മുരളീധരൻ എം.പി നിർവഹിക്കും. എ.കെ.എം അഷ്‌റഫ് എം.എൽ.എ മുഖ്യാതിഥിയാകും.
വാർത്താസമ്മേളത്തിൽ സഹ്‌റ ഡെപ്യൂട്ടി ഡയറക്ടർ ടി.ടി.കെ ഖാദർ ഹാജി, അഡ്മിനിസ്ട്രേറ്റർ എ മുഹമ്മദലി, ജനറൽ മാനേജർ കെ.പി മൻജൂർ, വയലോളി അബ്ദുല്ല, സുബൈർ പാറേമ്മൽ, കെ.പി ഇസ്മായിൽ, എൻ അബ്ദുല്ല, കെ റസാഖ്, മഞ്ചേരി അബൂബക്കർ, പി അബൂബക്കർ, ടി.ടി.കെ അഹമ്മദ്, കെ.ടി പോക്കർ ഹാജി എന്നിവർ പങ്കെടുത്തു.
#Campus #opening #4 #Karnataka #Speaker #UTkhadarFarid #inaugurate #Zahra #Puliyav #Campus #building