നാദാപുരം :(nadapuram.truevisionnews.com) ഗ്രാമപഞ്ചായത്തിന്റെ ശിശു സൗഹൃദ പ്രവർത്തനങ്ങളുടെ ഭാഗമായി കൗമാരക്കാർക്കുള്ള ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കല്ലാച്ചി ഗവ. യുപി സ്കൂളിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡ് കമ്പനി ചെയർപേഴ്സൺ എം സി സുബൈർ അധ്യക്ഷത വഹിച്ചു.


സി ഡി എസ് ചെയർപേഴ്സൺ പി.പി റീജ സ്വാഗതം പറഞ്ഞു. ജിലല്ലാ റിസോഴ്സ് പേഴ്സൺ അരുണിമ, കമ്മ്യൂണിറ്റി കൗൺസിലർ എസ് എ ബബിന, ഹെഡ്മാസ്റ്റർ എം.രവി എന്നിവർസംസാരിച്ചു.
Health awareness class held teenagers