നാദാപുരം : ജനഹിതം ഭയന്ന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതായി ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ.
ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനം ഹൈക്കോടതിയിൽ ചോദ്യം ചെയ്യാൻ ഇടയാക്കിയത് അട്ടിമറിയുടെ സൂചനയാണ്. ഒരു ഗ്രാമപഞ്ചായത്ത് ഭരണം നിലനിർത്താൻ ഏതറ്റംവരേയും സിപിഎം തരം താഴുമെന്നതിന്റെ തെളിവാണ് എടച്ചേരി ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലെ വാർഡ് വിഭജനം .


നിയമസഭാ തെരഞ്ഞെടുപ്പ് അധികാരം ഉപയോഗിച്ച് അട്ടിമറിക്കാൻ കേന്ദ്ര സർക്കാറുമായുണ്ടാക്കിയ ഡീലിന്റെ തെളിവാണ് പുതിയ ഡിജിപി നിയമനമെന്നും അദ്ദേഹം പറഞ്ഞു.നാദാപുരം ബ്ലോക്ക് കോൺഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾവരെ തകർക്കുന്നതിൽ കേരള സർക്കാർ ആരോഗ്യമേഖലയിലെ കുത്തകകളുമായി ഗൂഡാലോചന നടത്തിയതായി മുഖ്യ പ്രസംഗം നടത്തിയ കെ പിസിസി വർക്കിംഗ് പ്രസിഡന്റ് , മുൻ എംഎൽഎ വി ടി ബൽറാം പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷനായി. കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട്, ഡിസിസി ഭാരവാഹികളായ ആവോലം രാധാകൃഷ്ണൻ,പികെ ഹബീബ്,മാക്കൂൽ കേളപ്പൻ, അഡ്വ.എ സജീവൻ എന്നിവർ പ്രസംഗിച്ചു. ആർ പി ഹസ്സൻ സ്വാഗതവും എ പി ജയേഷ് നന്ദിയും പറഞ്ഞു.
government trying sabotage elections Adv K Praveen Kumar