പാറക്കടവ്: [nadapuram.truevisionnews.com] സാർവ്വത്രിക പാലിയേറ്റീവ് പരിചരണ വാരാചരണത്തോടനുബന്ധിച്ച് ചെക്യാട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡ് ഉമ്മത്തൂരിലെ ഏറ്റവും പ്രായം കൂടിയ കിടപ്പുരോഗിയായ പാളിയ പുരക്കൽ മൊയ്തുവിനെ പഞ്ചായത്ത് പ്രതിനിധികൾ സന്ദർശിച്ച് സ്നേഹസമ്മാനം കൈമാറി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ സന്ദർശനത്തിന് നേതൃത്വം നൽകി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി.കെ. ജമീല, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ആഷിഖ്, വാർഡ് മെമ്പർ ആത്തിക മുഹമ്മദ്, റൈഹാനത്ത് പറേമ്മൽ, അഫ്‌സത്ത് കളിയെടുത്ത്, പാലിയേറ്റീവ് നഴ്‌സ് വിൻസി എൻ.എ എന്നിവർ പങ്കെടുത്തു.
Universal Palliative Care Week









































