#MazhavilClub | മഴവിൽ ക്ലബ്‌ ലോഞ്ചിങ് ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ

#MazhavilClub | മഴവിൽ ക്ലബ്‌ ലോഞ്ചിങ് ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ
Jun 24, 2024 08:17 PM | By Sreenandana. MT

 നാദാപുരം :(nadapuram.truevisionnews.com) പാറക്കടവ് ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മഴവിൽ ക്ലബ് ലോഞ്ച് ചെയ്തു. വിദ്യാർത്ഥികൾക്കിടയിൽ ധാർമ്മിക മൂല്യം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തിൽ കേരളത്തിലെ മുഴുവൻ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് മഴവിൽ ക്ലബ്ബുകൾ. സാംസ്കാരിക പ്രവർത്തനങ്ങൾ, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, വ്യത്യസ്ത ദിനാചരണങ്ങൾ തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ മഴവിൽ ക്ലബ്ബ് നടത്തി വരുന്നു.

എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ്‌ നിയാസ് ലോഞ്ചിംഗ് നിർവഹിച്ചു. ഭാരവാഹികളായി അബ്ദുള്ള (ചീഫ് ), സിദാൻ, മുഹമ്മദ്‌ നശാത്ത് ഇസ്മായിൽ (അസി ചീഫ് ), മുഹമ്മദ്‌ വി പി (കൺവീനർ), റഫാൻ മുഹമ്മദ്‌, മുഹമ്മദ്‌ സഹൽ (ജോ കൺവീനർമാർ ),മിസ്ഹബ് (ഫിനാൻസ് കൺ. )മുഹമ്മദ്‌ വിവി, ഫിനാൻ ഫഹീം, ബാസിൽ സമാൻ, മുഹമ്മദ്‌ ഹാഷിർ (എക്‌സി അംഗങ്ങൾ )എന്നിവരെ തിരഞ്ഞെടുത്തു.

മോറൽ ഹെഡ് അബ്ദുറഹീം സഖാഫി, മാനേജർ മുനീർ സഖാഫി, പ്രിൻസിപ്പൽ ഷമീർ പി കെ, അസി മാനേജർ നിസാർ ഫാളിലി, അസി മോറൽ ഹെഡ് സാജിദ് സഖാഫി, മെന്റർമാരായ നൂറുള്ള സഖാഫി, ഖുബൈബ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.

#Mazhavil #Club #Launching #Darul #Huda #English #Medium #School

Next TV

Related Stories
 നാദാപുരം ബസ്റ്റാൻ്റ് നവീകരണ പ്രവൃത്തി വേഗത്തിലാക്കുക :എസ് വൈ എസ്

Jan 30, 2026 10:51 PM

നാദാപുരം ബസ്റ്റാൻ്റ് നവീകരണ പ്രവൃത്തി വേഗത്തിലാക്കുക :എസ് വൈ എസ്

നാദാപുരം ബസ്റ്റാൻ്റ് നവീകരണ പ്രവൃത്തി വേഗത്തിലാക്കുക :എസ് വൈ...

Read More >>
ചുണ്ടയിൽ പാട ശേഖരത്ത് നടന്ന കൊയ്തുത്സവം ശ്രദ്ധേയമായി

Jan 30, 2026 10:01 PM

ചുണ്ടയിൽ പാട ശേഖരത്ത് നടന്ന കൊയ്തുത്സവം ശ്രദ്ധേയമായി

ചുണ്ടയിൽ പാട ശേഖരത്ത് നടന്ന കൊയ്തുത്സവം ശ്രദ്ധേയമായി ...

Read More >>
പോസ്റ്റർ പ്രകാശനം; ‘ശാഖ തല ശാക്തീകരണം യൂത്തിലൂടെ‘ ക്യാമ്പയിന് നാദാപുരത്ത് തുടക്കം

Jan 30, 2026 08:48 PM

പോസ്റ്റർ പ്രകാശനം; ‘ശാഖ തല ശാക്തീകരണം യൂത്തിലൂടെ‘ ക്യാമ്പയിന് നാദാപുരത്ത് തുടക്കം

പോസ്റ്റർ പ്രകാശനം; ‘ശാഖ തല ശാക്തീകരണം യൂത്തിലൂടെ‘ ക്യാമ്പയിന് നാദാപുരത്ത്...

Read More >>
നേരിൻ തിളക്കം; പൊന്നിനേക്കാൾ വിലയുണ്ട് വാണിമേലിലെ പെൺകുട്ടികളുടെ നേരിന്

Jan 30, 2026 06:30 PM

നേരിൻ തിളക്കം; പൊന്നിനേക്കാൾ വിലയുണ്ട് വാണിമേലിലെ പെൺകുട്ടികളുടെ നേരിന്

സ്വർണാഭരണം നഷ്ടപ്പെട്ട ഉടമയ്ക്ക് തിരിച്ചു നൽകി വിദ്യാർത്ഥികൾ നേരിൻ്റെ...

Read More >>
Top Stories