#CMVijayan | സംസ്കാരം രാത്രി 8ന്; സി എം വിജയൻ മാസ്റ്റർക്ക് നാടിൻ്റെ ആദരാഞ്ജലി

#CMVijayan | സംസ്കാരം രാത്രി 8ന്; സി എം വിജയൻ മാസ്റ്റർക്ക് നാടിൻ്റെ ആദരാഞ്ജലി
Oct 1, 2024 06:26 PM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com) മികച്ച അധ്യാപകൻ സൗമ്യനായ പൊതു പ്രവർത്തകൻ ഹൃദയ പൂർവ്വം ഇടപെടുന്ന ജനസാരഥി സി എം വിജയൻ മാസ്റ്ററുടെ വേർപാട് വിശ്വസിക്കാനാകാതെ നാടും സഖാക്കളും.

ഹൃദയ ശസ്ത്രക്രീയയ്ക്ക് ശേഷം ആശുപത്രി ചികിത്സക്കിടെ ആകസ്മികമായി വിട പറഞ്ഞ സിപിഐഎം പുറമേരി ലോക്കൽ കമ്മറ്റി അംഗവും പുറമേരി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് സി എം വിജയൻ മാസ്റ്റുടെ മരണം നാടിന് ഉൾക്കൊള്ളാനായില്ല.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ച്ചയോളമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് അന്തരിച്ചത്.

അല്പസമയം മുമ്പ് കുനിങ്ങാട്ടെ വീട്ടിലെത്തിച്ച മൃതദേഹം രാത്രി എട്ട് മണിയോടെ സംസ്ക്കരിക്കും.

വൈകിട്ട് 5 മണിയോടെ പുറമേരി ടൗണിലെ സിപി ഐ എം ലോക്കൽ കമ്മറ്റി ഓഫീസിൽ മൃതദേഹം എത്തിച്ചു.

കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ , ഏരിയ സെക്രട്ടറി പി പി ചാത്തു, ജില്ലാ കമ്മിറ്റി അംഗം സുരേഷ് കൂടാത്താങ്കണ്ടിയിൽ, ലോക്കൽ സെക്രട്ടറി കെ ടി കെ ബാലകൃഷ്ണൻ, സി എച്ച് മോഹനൻ, എ മോഹൻദാസ്, കെ കെ ദിനേശൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

തുടർന്ന് പാർട്ടി പ്രവർത്തകർ വിലാപയാത്രയായി എത്തിച്ച മൃതദേഹം പുറമേരി കെ ആർ ഹൈസ്കൂളിൽ പൊതു ദർശനത്തിന് വച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കെ പി വനജ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ പി കെ ജ്യോതിലക്ഷ്മി തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും നാട്ടുകാരും അന്ത്യോപചാരം അർപ്പിച്ചു.

പിന്നീട് മൃതദേഹം കുനിങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. 


#Funeral #at #eight #pm #Nation #Tribute #Master #CMVijayan

Next TV

Related Stories
മായാത്ത ഓർമ്മകൾ; കെ. പത്മാവതി അനുസ്മരണം സംഘടിപ്പിച്ച് ആർജെഡി

Nov 22, 2025 07:39 PM

മായാത്ത ഓർമ്മകൾ; കെ. പത്മാവതി അനുസ്മരണം സംഘടിപ്പിച്ച് ആർജെഡി

കെ പത്മാവതി, രുപതാമത് ചരമവാർഷികം, ആർജെഡി...

Read More >>
കൈപന്തിന് ആവേശമേറും; വോളിബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം

Nov 22, 2025 03:26 PM

കൈപന്തിന് ആവേശമേറും; വോളിബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം

വോളിബോൾ ടൂർണമെന്റ്റ്, മോർണിംഗ് വോളി ടീം ഉമ്മത്തൂർ, ഉമ്മത്തൂർ ഫ്‌ലഡിറ്റ് സ്റ്റേഡിയം...

Read More >>
Top Stories










News Roundup