#CMVijayan | ജനകീയ കമ്മ്യൂണിസ്റ്റ്; സിഎം വിജയൻ മാസ്റ്റർക്ക് നാട് വിട നൽകി

#CMVijayan | ജനകീയ കമ്മ്യൂണിസ്റ്റ്;  സിഎം വിജയൻ മാസ്റ്റർക്ക് നാട് വിട നൽകി
Oct 1, 2024 09:23 PM | By Jain Rosviya

നാദാപുരം : (nadapuram.truevisionnews.com)കുനിങ്ങാട് ഗ്രാമത്തിൻ്റെ ജനകീയ കമ്മ്യൂണിസ്റ്റ് നായകന് നാട് വിട നൽകി.

പുറമേരിയിലെ മൺ തരികൾക്ക് പോലും സുപരിചിതനായി നാടിൻ്റെ തുടിപ്പായി മാറിയ പൊതുപ്രവർത്തകൻ്റെ വേർപാട് ഉൾക്കൊള്ളാൻ കഴിയാതെ ഉറ്റവരും ബന്ധുക്കളും വിങ്ങിപൊട്ടി.

നൂറുകണക്കിനാളുകളുടെ അന്ത്യോപചാരമർപ്പിച്ച ശേഷം മൃതദ്ദേഹം ഇന്ന് രാത്രി എട്ട് മണിയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

തുടർന്ന് ഗ്രാമപഞ്ചായത്തി പ്രസിഡൻ്റ് അഡ്വ. ജ്യോതി ലക്ഷ്മിയുടെ അധ്യക്ഷതയിൽ സർവ്വ കക്ഷി അനുശോചനയോഗം ചേർന്നു.

വിശ്രമമില്ലാത്ത പൊതു പ്രവർത്തകനും വിനയപൂർവ്വം ഇടപെടുന്ന കമ്മ്യൂണിസ്റ്റുമായിരുന്നു സി എം വിജയൻ മാസ്റ്റർ എന്നും അദ്ദേഹത്തിൻ്റെ വേർപാട് വിശ്വസിക്കാനാകാത്തതാണെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ എംഎൽഎ പറഞ്ഞു.

ജനകീയനായ ജനപ്രതിനിധിയുടെ വേർപാട് നാടിൻ്റെ നഷ്ടമാണെന്ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ പറഞ്ഞു.

പുരോഗമന- കർഷക പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് വിജയൻ മാസ്റ്ററുടെ വേർപാടെന്ന് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ചന്ദ്രി പറഞ്ഞു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തന രംഗത്ത് എത്തിയ വിജയൻ മാസ്റ്റർക്ക് വലിയ വികസന കാഴ്ചപ്പാടാണ് ഉണ്ടായിരുന്നതെന്ന് ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് കൂട്ടത്താം കണ്ടി പറഞ്ഞു.

എല്ലാ മരണവും നമ്മെ വേദനിപ്പിക്കുമെങ്കിലും ചില മരണങ്ങൾ നമ്മെ ഞെട്ടിപ്പിക്കും അത്തരത്തിലുള്ള ആകസ്മിക വേർപാടാണ് മാസ്റ്ററുടേതെന്നും കമ്മ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് ഉണ്ടായതെന്നും സി പിഐ എം ഏരിയാ സെക്രട്ടറി പി.പി ചാത്തു പറഞ്ഞു.

കോൺഗ്രസ് നേതാവ് പി. അജിത്ത്, സിപിഐ എം ജില്ലാകമ്മറ്റി അംഗം വി.പി കുഞ്ഞി കൃഷ്ണൻ , കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സമീർ മാസ്റ്റർ, ഇടികെ രജീഷ്, സിപിഐ നേതാവ് ചന്ദ്രൻ, ആർജെഡി നേതാവ് മനോജ് മുതുവടത്തൂർ , മുസ്ലിം ലീഗ് നേതാവ് സൂപ്പി മാസ്റ്റർ സിപിഐ എം ഏരിയാ കമ്മറ്റി അംഗങ്ങളായ എ മോഹൻദാസ്, സി എച്ച് മോഹനൻ, പി.കെ രവീന്ദ്രൻ, കെ.കെ ദിനേശൻ, സിപിഐ എം പുറമേരി ലോക്കൽ സെക്രട്ടറി കെ.ടി കെ ബാലകൃഷണൻ , സഹ അധ്യാപകനായ മുഹമ്മദലി എന്നിവർ സംസാരിച്ചു.

സിപിഐഎം പുറമേരി ലോക്കൽ കമ്മറ്റി അംഗവും പുറമേരി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ എം വിജയൻ മാസ്റ്റർ മുതുവടത്തൂർ എംഎൽപി സ്കൂൾ അധ്യാപകനായിരുന്നു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ച്ചയോളമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹം ഇന്ന് രാവിലെയാണ് അന്തരിച്ചത്. വൈകിട്ട് 5 മണിയോടെ പുറമേരി ടൗണിലെ സിപി ഐ എം ലോക്കൽ കമ്മറ്റി ഓഫീസിൽ മൃതദേഹം എത്തിച്ചു.

തുടർന്ന് പാർട്ടി പ്രവർത്തകർ വിലാപയാത്രയായി എത്തിച്ച മൃതദേഹം പുറമേരി കെ ആർ ഹൈസ്കൂളിൽ പൊതുദർശനത്തിന് വച്ചു. നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു.

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി, തുണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധാ സത്യൻ , വൈ. പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ് , എടച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ പത്മിനി ടീച്ചർ തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും നാട്ടുകാരും അന്ത്യോപചാരം അർപ്പിച്ചു..

കർഷക സംഘം നാദാപുരം ഏരിയ വൈസ് പ്രസിഡൻ്റ്, പുറമേരി മേഖല സെക്രട്ടറി, കുനിങ്ങാട് മത്തായി ചാക്കോ മെമ്മോറിയൽ ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ് അന്ത്യം.

അച്ഛൻ: പരേതനായ കണാരൻ.

അമ്മ: മാണി.

ഭാര്യ: ലെന ( പുറമേരി സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരി).

മക്കൾ: ഷെല്ലി വിജയൻ, സാലറ്റ് വിജയൻ (ഇരുവരും വിദ്യാർത്ഥികൾ ).

സഹോദരങ്ങൾ: മോഹനൻ (ഹോട്ടൽ കുനിങ്ങാട്),പവിത്രൻ, സുരേഷ്, സുജാത. 

#People #Communist #CMVijayan #bid #farewell #master

Next TV

Related Stories
#Townrenewal  | കല്ലാച്ചി മുഖം മാറും;  ടൗൺ നവീകരണത്തിന് ധാരണയായി; മൂന്ന് മാസത്തിനകം വീതികൂട്ടും

Oct 13, 2024 07:14 PM

#Townrenewal | കല്ലാച്ചി മുഖം മാറും; ടൗൺ നവീകരണത്തിന് ധാരണയായി; മൂന്ന് മാസത്തിനകം വീതികൂട്ടും

2025 ജനുവരി മാസത്തിനകം ടൗണിലെ കടകൾ അറ്റകുറ്റപ്പണി നടത്തിയും ബലപ്പെടുത്തിയും ഓരോഭാഗത്തും ഒന്നര മീറ്റർ വീതി കൂട്ടുന്നതാണ് . കല്ലാച്ചി ഗാലക്സി...

Read More >>
#anusmaranam | നാദാപുരത്ത് എം.കെ പ്രേംനാഥ് അനുസ്മരണം നടത്തി

Oct 13, 2024 07:03 PM

#anusmaranam | നാദാപുരത്ത് എം.കെ പ്രേംനാഥ് അനുസ്മരണം നടത്തി

ആർ.ജെ.ഡി നിയമസഭ കക്ഷി നേതാവ് കെ.പി മോഹനൻ എം.എൽ.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം...

Read More >>
#murderattempt | മുളക് സ്പ്രേ; വാണിമേലിൽ യുവാക്കൾക്ക് നേരെ വധശ്രമം രണ്ടു പേർക്ക് ഗുരുതര പരിക്ക്

Oct 13, 2024 06:57 PM

#murderattempt | മുളക് സ്പ്രേ; വാണിമേലിൽ യുവാക്കൾക്ക് നേരെ വധശ്രമം രണ്ടു പേർക്ക് ഗുരുതര പരിക്ക്

രാത്രി എട്ട് മണിയോടടുത്ത് ഭൂമിവാതുക്കൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ കന്നുകുളം മണികണ്ഠമഠത്തിന് സമീപത്ത് വച്ച് അക്രമി സംഘം ബൈക്ക്...

Read More >>
#Thunerigrampanchayath | പകരം ജീവനക്കാരില്ല; തൂണേരി ഗ്രാമപഞ്ചായത്തിനെ തകർക്കാൻ സർക്കാർ  ശ്രമിക്കുന്നു - കോൺഗ്രസ്

Oct 13, 2024 04:33 PM

#Thunerigrampanchayath | പകരം ജീവനക്കാരില്ല; തൂണേരി ഗ്രാമപഞ്ചായത്തിനെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നു - കോൺഗ്രസ്

തൂണേരി ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം മൂലമുണ്ടായ ഒഴിവിലേക്ക് ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാത്തത്...

Read More >>
#Leosolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

Oct 13, 2024 02:55 PM

#Leosolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
Top Stories










News Roundup