സ്നേഹ പഞ്ചായത്ത്; മാനവ ഐക്യ വിളമ്പരമായി വാണിമേലിൽ ഇഫ്ത്താർ സംഗമം
adimage

adimage adimage
2026-03-07T19:37:00

നാദാപുരം : ( https://nadapuram.truevisionnews.com/) ഇത് ഒരുമയുടെ സ്നേഹ പഞ്ചായത്ത്. മാനവ ഐക്യ വിളമ്പരമായി വാണിമേലിൽ ഇഫ്ത്താർ സംഗമം ശ്രദ്ധേയമായി.


വാണിമേൽ ഗ്രാമ പഞ്ചായത്ത് ഇഫ്ത്താർ സംഘടിപ്പിച്ച സംഗമം ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. പ്രദീപ്കുമാർ അധ്യക്ഷനായി.


എൻ പി മജീദ് വാഫി,ഫാദർ വിൽസൻ്റ് മാത്യു, ഫാദർ പോൾ, പി പി ചാത്തു, എ മോഹൻദാസ് , അബ്ദുൾ ജലീൽ ബാലുശ്ശേരി, കുന്നത്ത് ഹുസൈൻ, കെ ബാലകൃഷ്ണൻ, സി പി സി ആലിക്കുട്ടി ,കെ ജലീൽ ,സി കെ ജലീൽ, മാമ്പറ്റ ബാലൻ , ജോണി മുല്ലക്കുന്നേൽ , അഷ്റഫ് കൊറ്റാല എന്നിവർ സംസാരിച്ചു.എൻ മനോജൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് എൻ കെ മുർഷന നന്ദിയും പറഞ്ഞു.

Content Highlight: Iftar gathering at Vani Mel

adimage

Next TV

adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage
Entertainment News





adimage
adimage