---
title: "#anusmaranam | നാദാപുരത്ത് എം.കെ പ്രേംനാഥ് അനുസ്മരണം നടത്തി"
english_title: " #MK #Premnath #commemorated #nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242316/mk-premnath-commemorated-nadapuram"
published_at: "2024-10-13T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670bcc2248832_sy.jpg"
keywords: []
---

# #anusmaranam | നാദാപുരത്ത് എം.കെ പ്രേംനാഥ് അനുസ്മരണം നടത്തി

> **Lead Summary:** **നാദാപുരം:[**ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സോഷ്യലിസ്റ്റ് നേതാവും മുൻ വടകര എം.എൽ.എയുമായ അഡ്വ.എം.കെ പ്രേം നാഥിനെ അനുസ്മരിച്ചു.

## Article Content

**നാദാപുരം:[**ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സോഷ്യലിസ്റ്റ് നേതാവും മുൻ വടകര എം.എൽ.എയുമായ അഡ്വ.എം.കെ പ്രേം നാഥിനെ അനുസ്മരിച്ചു.

ആർ.ജെ.ഡി നിയമസഭ കക്ഷി നേതാവ് കെ.പി മോഹനൻ എം.എൽ.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു സീനിയർ ലീഡർ എം വേണുഗോപാലക്കുറുപ്പ്, ജില്ലാ ഭാരവാഹികളായ പി.പി. രാജൻ, പി.എം നാണു , ഇ.കെ സജിത് കുമാർ , യുവജനത സംസ്ഥാന ജ.സെക്രട്ടറി കെ.രജീഷ്,

മണ്ഡലം ഭാരവാഹികളായ കെ.വി നാസർ, വി.കെ പവിത്രൻ ,ടി.കെ ബാലൻ, മഹിളാ ജനത മണ്ഡലം പ്രസിഡണ്ട് ശ്രീജ പാലപ്പറമ്പത്ത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242316/mk-premnath-commemorated-nadapuram)