#KUTA | ചോമ്പാൽ സബ്ജില്ലാ സ്കൂൾ കലോത്സവം; വേറിട്ട കലോത്സവ പ്രചരണ രീതിയുമായി കെയുടിഎ പബ്ലിസിറ്റി കമ്മറ്റി

#KUTA | ചോമ്പാൽ സബ്ജില്ലാ സ്കൂൾ  കലോത്സവം; വേറിട്ട കലോത്സവ പ്രചരണ രീതിയുമായി കെയുടിഎ പബ്ലിസിറ്റി കമ്മറ്റി
Nov 4, 2024 06:11 PM | By Athira V

പുറമേരി:(nadapuram.truevisionnews.com ) ചോമ്പാൽ സബ്ജില്ലാ സ്കൂൾ കലോത്സവ പ്രചരണത്തിൽ വേറിട്ട പ്രചരണ രീതിയുമായി പബ്ലിസിറ്റി കമ്മറ്റി.

നവം:9,11,12,13 തിയ്യതികളിലായി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറിയിൽ വച്ച് നടക്കുന്ന ചോമ്പാല സബ് ജില്ല കലാമേളയുടെ ഭാഗമായിട്ടാണ് പ്രചരണം സംഘടിപ്പിച്ചത്.

കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ചോമ്പാല സബ് ജില്ലാ കമ്മറ്റിയാണ് പഴയ രാജകാല വിളംബര രീതിയിൽ കലോത്സവ പ്രചരണം നടത്തി ശ്രദ്ധ പിടിച്ചു പറ്റിയത്.

മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂളിലെ വിദ്യാർത്ഥികളായ ആഷിക്ക്, തൃദേവ് എന്നീ കുട്ടികളാണ് പഴയ കാല രാജ ഭടൻമാരുടെ വേഷത്തിൽ ബേന്റ് താള അകമ്പടിയോടെ വിളംബരം നടത്തിയത്.

പബ്ലിസിറ്റി ചെയർമാൻ കെ എം സമീർ മാസ്റ്റർ, പബ്ലിസിറ്റി കൺവീനറായ നൗഫൽ മാസ്റ്റർ, എച്ച് എം കെ ജീജ ടീച്ചർ, ജിസ്ന ബാലൻ ,KUTA ഭാരവാഹികളായ അബു ലെയിസ് മാസ്റ്റർ, എ കെ അബ്ദുല്ല മാസ്റ്റർ, അഷ്ക്കർ മാസ്റ്റർ കെ.എം, ഹൃദ്യ, റാഷിദ് കെ.കെ, കിരൺ, റിസൽ എന്നിവർ പ്രചരണത്തിന് നേതൃത്വം നൽകി.

ഓർക്കാട്ടേരി എൽ പി സ്കൂൾ, മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ,KRHSS സ്കൂൾ പുറമേരി, PKM U P ഓർക്കാട്ടേരി, ഓർക്കാട്ടേരി ടൗൺ ഉൾപെടെ നിരവധി സ്ഥലങ്ങളിൽ വിളംബരം നടത്തി.

#Chombal #Subdistrict #School #ArtsFestival #KUTA #Publicity #Committee #separate #Kalatsava #publicity #method

Next TV

Related Stories
നേത്ര നിർണ്ണയ ക്യാമ്പ് നടത്തി

Jan 29, 2026 08:00 PM

നേത്ര നിർണ്ണയ ക്യാമ്പ് നടത്തി

നേത്ര നിർണ്ണയ ക്യാമ്പ്...

Read More >>
 സംസ്ഥാന ബജറ്റ്; നാദാപുരം മണ്ഡലത്തിൽ വിവിധ പദ്ധതികൾക്ക് 11 കോടി 10 ലക്ഷം രൂപ അനുവദിച്ചു

Jan 29, 2026 07:53 PM

സംസ്ഥാന ബജറ്റ്; നാദാപുരം മണ്ഡലത്തിൽ വിവിധ പദ്ധതികൾക്ക് 11 കോടി 10 ലക്ഷം രൂപ അനുവദിച്ചു

നാദാപുരം മണ്ഡലത്തിൽ വിവിധ പദ്ധതികൾക്ക് 11 കോടി 10 ലക്ഷം രൂപ...

Read More >>
വാക്ക് പാലിച്ചു ; വാണിമേൽ പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ച് പണിയാൻ രണ്ടു കോടി രൂപ

Jan 29, 2026 07:31 PM

വാക്ക് പാലിച്ചു ; വാണിമേൽ പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ച് പണിയാൻ രണ്ടു കോടി രൂപ

വാണിമേൽ പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ച് പണിയാൻ രണ്ടു കോടി...

Read More >>
വന്യമൃഗ ശല്യം; വാണിമേൽപഞ്ചായത്ത് പ്രതിരോധ നടപടിക്കൊരുങ്ങുന്നു

Jan 29, 2026 05:53 PM

വന്യമൃഗ ശല്യം; വാണിമേൽപഞ്ചായത്ത് പ്രതിരോധ നടപടിക്കൊരുങ്ങുന്നു

വന്യമൃഗ ശല്യം; വാണിമേൽപഞ്ചായത്ത് പ്രതിരോധ...

Read More >>
കല്ലാച്ചി ടൗൺ പ്രവർത്തി രണ്ടാം തീയതി പുനരാരംഭിക്കും

Jan 29, 2026 05:47 PM

കല്ലാച്ചി ടൗൺ പ്രവർത്തി രണ്ടാം തീയതി പുനരാരംഭിക്കും

കല്ലാച്ചി ടൗൺ പ്രവർത്തി രണ്ടാം തീയതി...

Read More >>
Top Stories

News Roundup

GCC News