നാദാപുരം: (nadapuram.truevisionnews.com) വാണിമേൽ ഗ്രാമ പഞ്ചായത്ത് വാർഡ് വിഭജനം വസ്തുത എന്ത്? ലീഗ് വിഭാഗീയതയിൽ സിപിഎമ്മിനെ വലിച്ചിയക്കുന്നത് എന്തിന് ? തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സിപിഐ എം പൊതുയോഗം നാളെ വൈകിട്ട് ഭൂമി വാതുക്കലിൽ.
കൊപ്രക്കളം ഭൂമി എങ്ങനെയായി എന്നും സിപിഐഎം നേതാക്കൾ വിശദീകരിക്കും.
ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനത്തിൽ മുസ്ലിം ലീഗ് തയ്യാറാക്കി നൽകിയ പട്ടിക സിപിഎമ്മിന് ചോർത്തി കൊടുത്തു എന്ന ആരോപണം ഉയർന്നിരുന്നു.
ഇതേ തുടർന്ന് വാണിമേൽ സ്വദേശിയായ മുസ്ലിം ലീഗ് നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ സ്ഥാനം ഒഴിയുന്ന സ്ഥിതി വരെ ഉണ്ടായി.

നിരവധി രാഷ്ട്രീയ പ്രശ്നങ്ങൾക്ക് മറുപടി നൽകാനാണ് നാളെ വൈകിട്ട് നാലുമണിക്ക് സിപിഐഎം പൊതുയോഗം സംഘടിപ്പിച്ചിട്ടുള്ളത്.
സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റി അംഗം ടി പ്രദീപ് ഉൾപ്പെടെയുള്ളവർ പൊതുയോഗത്തിൽ മുസ്ലിം ലീഗിന് മറുപടി നൽകും. സിപിഐഎം വാണിമേൽ ലോക്കൽ കമ്മിറ്റിയാണ് പൊതുയോഗം സംഘടിപ്പിച്ചത്.
#league #will #reply #tomorrow #CPIM #general #meeting #boomivathukkal



































