പുറമേരി: (nadapuram.truevisionnews.com) മൃഗസംരക്ഷണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പുറമേരി പഞ്ചായത്തിൽ നടപ്പിലാക്കിയ "ഗോവർദ്ധിനി" കന്നുകട്ടി പരിപാലന പദ്ധതിയുടെ ഉദ്ഘാടനം പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് അഡ്വ. വി.കെ. ജ്യോതിലക്ഷ്‌മി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വിലാതപുരം ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ്റ് എ.പി രമേശൻ അദ്ധ്യക്ഷത വഹിച്ചു.
പരിശീലന പരിപാടിയിൽ ഡോ. ജെസ്റ്റി പരിശീലന പരിപാടിക്ക് നേതൃത്വം നല്‌കി.
റസിയ മാണിക്കോത്ത്, മനോജ് മുതുവടത്തൂർ, ലിലീഷ് കുമാർ എന്നിവർ സംസാരിച്ചു. രാം മോഹൻ നന്ദി പറഞ്ഞു.
#Govardini #Calf #management #scheme #dairy #farmer #training #fodder #supply