എടച്ചേരി: (nadapuram.truevisionnews.com) കണ്ണൂർ ജില്ലയെയും കോഴിക്കോട് ജില്ലയെയും ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് പാലം നിർമാണ ത്തിന് 17.95 കോടി രൂപയുടെ കി ഫ്ബി അനുമതിയായി. മയ്യഴിപ്പുഴക്ക് കുറുകെ കിടഞ്ഞിയിൽ നിന്നാണ് തുരുത്തിമുക്ക് പാലംനി ർമിക്കുക.
അനിശ്ചിതത്വത്തിലായ പാലം നിർമാണത്തിന് ഇതോടെ പുതുജീവൻ കൈവന്നു. 2019ൽ തറക്കല്ലിട്ട പാലത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ മാത്രം തുടങ്ങി നിർത്തിവയ്ക്കുകയായിരുന്നു.
സ്ഥലമെടുപ്പ് നടപടി വൈകിയ തിനെ തുടർന്ന് കരാറേറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി പിൻമാ റിയതിനെ തുടർന്ന് മൂന്ന് തവണ ടെൻഡർ ചെയ്തെങ്കിലും 27 ശതമാനം തുക കൂടുതൽ രേഖപ്പെടുത്തിയതിനാൽ അടങ്കൽ പുനഃപരിശോധിക്കാൻ കിഫ്‌ബി വിദഗ്‌ധ സമിതി നിർദേശിക്കുകയായിരുന്നു.
എംഎൽഎമാരായ കെ പി മോഹനന്റെയും ഇ കെ വിജയന്റെ യും നിരന്തരമായ ഇടപെടലിനെ തുടർന്നാണ് കിഫ്‌ബി ഇപ്പോൾ സാമ്പത്തികാനുമതി നൽകിയത്.
കെആർഎഫ്ബി സാങ്കേതികാനുമതി നൽകുന്നതോടെ വേഗത്തിൽ പ്രവൃത്തിക്കായി ടെൻഡർ നടപടിയാവും.
നേരത്തെ പ്രവത്തി അനന്തമായി നീണ്ടതോടെ എംഎൽഎമാർ പൊതുമരാമ ത്ത് മന്ത്രി പി എ മുഹമ്മദ് റിയാസുമായി ചർച്ച നടത്തുകയും കഴിഞ്ഞവർഷം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് ചേരുകയും ചെയ്തിരുന്നു.
ആകെ 204 മീറ്റർ നീളമുള്ള പാലത്തിൽ പുഴക്കു കുറുകെയുള്ള സ്പാൻ ബോ സ്ട്രിങ് ആർച്ച് മാതൃകയിൽ നിർമിക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്.
കൂടാതെ പാലത്തോട് അനുബന്ധിച്ചു കിടഞ്ഞി സൈഡിൽ 175 മീറ്ററും എടച്ചേരി സൈഡിൽ 60 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡും നിർമിക്കുന്നതാണ്.
#17.95 #crore #KIFB #approval #Thuruthimuk #Bridge