നാദാപുരം: (nadapuram.truevisionnews.com) എയര്‍പോര്‍ട്ട് റോഡിന്റെ ഭാഗമായ തലശ്ശേരി റോഡില്‍ മുജാഹിദ് പള്ളിക്ക് സമീപം പലയിടങ്ങളില്‍ ഒരേ സമയം പൈപ്പ് പൊട്ടി റോഡിലെ വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.
വ്യാഴാഴ്ച കല്ലാച്ചിയില്‍ പൈപ്പ് പൊട്ടിയത് നന്നാക്കിയിട്ടില്ല. കുന്നുമ്മല്‍ ജലപദ്ധതിയുടെ സംഭരണിയില്‍ നിന്നാണ് വെള്ളം വീണ്ടും റോഡില്‍ ഒഴുകിയത്. പഴയ പൈപ്പാണ് പ്രശ്‌നം എന്നാണ് ജല അതോറിറ്റി പറയുന്നത്.
ഇന്നലെ പൈപ്പ് പൊട്ടിയ ഭാഗത്തെ പൈപ്പുകള്‍ മാറ്റുന്നതിനുള്ള ടെന്‍ഡര്‍ നേരത്തെ നല്‍കിയതാണെങ്കിലും പണി തുടങ്ങിയിട്ടില്ല.
7 പഞ്ചായത്തുകളില്‍ ഇപ്പോള്‍ ജലവിതരണം നിര്‍ത്തി വെച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ പൈപ്പ് നന്നാക്കി പരീക്ഷണ പമ്പിങ് നടത്തുന്നതിനിടെയാണ് മറ്റിടങ്ങളില്‍ പൈപ്പ് പൊട്ടുന്നതും വെള്ളം പാഴാവുന്നതും.
#Waterlogging #road #Water #continues #wasted #due #burst #pipeline #Nadapuram