പുറമേരി: വിലാതപുരം എൽ പി സ്കൂളിന്റെ 105ാം വാർഷികാഘോഷവും പ്രധാന അധ്യാപിക ജയശ്രീ ടീച്ചറുടെ യാത്രയയപ്പ് പരിപാടി 2025ഫെബ്രുവരി 14 ന് സ്കൂളിൽ വെച്ച് നടത്തപ്പെടുകയാണ്.
പരിപാടിയുടെ ഭാഗമായി അറിവുത്സവവും അധ്യാപക രക്ഷർതൃ ശില്പശാല സംഘടിപ്പിച്ചു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാൻ ബാബു മൂളമ്മൽ സ്വാഗതം പറഞ്ഞു. പി ടി എ വൈസ് പ്രസിഡന്റ് ടി സുധീഷ് അധ്യക്ഷനായി.
ടീച്ചേർസ് ക്ലബ്ബ് കോലഞ്ചേരിയുടെ വിദ്യഭ്യാസ പ്രവർത്തകരായ കെ എം നൗഫൽ, ടി ടി പൗലോസ് വിവിധ വിഷയത്തിൽ ക്ലാസ്സ് കൈകാര്യം ചെയ്തു.
ബിനീഷ്,അജീഷ് മാസ്റ്റർ,എം ടി ദമോധരൻ മാസ്റ്റർ,സജിത എം, കെ പി രജീഷ്കുമാർ,കെ ശ്രീജിലാൽ എന്നിവർ സംസാരിച്ചു.
#Vaikhari #25 #Knowledge #Festival #organized #Vilathapuram #LP #School