നാദാപുരം: (nadapuram.truevisionnews.com) ലൂളി ബ്രദേഴ്സ് തെരുവമ്പറമ്പ് ടാസ്ക് ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അഖില കേരള ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രദേശത്തിന് ഉത്സവഛായ സമ്മാനിച്ച ടൂർണമെന്റിൽ ദോസ്താന ബ്രദേഴ്സിന് വേണ്ടി ജഴ്‌സി അണിഞ്ഞ തിരുവനന്തപുരം ജില്ല ടീം വിജയികളായി.
കെ ജി ബ്രദേഴ്സിനാണ് റണ്ണേഴ്സപ്പ്. മികച്ച ബാറ്റ്‌സ്മാനായി വെഞ്ഞാറാമൂട് സ്വദേശി എം വി പി റാമും, മികച്ച ബോളറായി റിയാസ് മലിംഗയും തെരഞ്ഞെടുക്കപ്പെട്ടു.
ജേതാക്കൾക്ക് റിയാസ് ലൂളി, ഇ ഹാരിസ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു.
#Dostana #winners #All #Kerala #Cricket #Tournament #concluded