Jan 11, 2025 08:08 PM

നാദാപുരം : (nadapuram.truevisionnews.com) അക്കാദമിക വർഷത്തിന്റെ അവസാന കാലഘട്ടത്തിൽ കുട്ടികളുടെ പഠനനിലവാരം ഉയർത്താനെന്ന പേരിൽ നടത്തുന്ന സ്കൂൾ മോണിറ്ററിംഗ് അധ്യാപകർക്ക് ദ്രോഹകരമാകരുതെന്നും അതിൻ്റെ പേരിൽ അധ്യാപകരെ ക്രൂശിക്കാൻ അനുവദിക്കില്ലെന്നും കെപിഎസ് നാദാപുരം ഉപജില്ലാ സമ്മേളനം കല്ലാച്ചിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് റവന്യൂ ജില്ലാ സെക്രട്ടറി ഇ കെ സുരേഷ് കുമാർ പറഞ്ഞു.

ഇ പ്രകാശൻ അധ്യക്ഷത വഹിച്ചു.

നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദാലി മുഖ്യാതിഥിയായി.

പി.രഞ്ജിത്ത്കുമാർ,കെ എം രഘുനാഥ് , വി .വി . റിനീഷ് ,അഖിൽ സിപി , വി.സജീവൻ കെ.മാധവൻ രാജീവൻ പി യു കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

സബ്ജില്ലാ ഭാരവാഹികളായി ലിബിത്ത് കെ പ്രസിഡൻറ് അഖിൽ സിപി സെക്രട്ടറി ,സന്ദീപ് ബി ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

#Sub #District #Conference #Teachers #not #allowed #crucified #monitoring #KPSTA

Next TV

Top Stories