പുറമേരി: (nadapuram.truevisionnews.com) സഹകാരിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന പി ബാലകൃഷ്ണകുറുപ്പിന്റെ സ്മരണക്കായി പുറമേരി പഞ്ചായത്ത് വനിത കോ -ഓപ്പറേറ്റീവ് സൊസൈറ്റി ഏർപ്പെടുത്തിയ സഹകാരി അവാർഡ് വടകര കാർഷിക വികസന ബേങ്ക് മുൻ പ്രസിഡൻ്റ് പടയൻ കുഞ്ഞമ്മദിന് കെ.പി.സി.സി. ഉപാധ്യക്ഷൻ ടി സിദ്ദിഖ് എം.എൽ.എ നൽകി.
സൊസൈറ്റി പ്രസിഡൻ്റ് പി ഇന്ദിര അമ്മ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.സജീവൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.
മികവിനുള്ള പുരസ്‌കാര സമർപ്പണം പുറമേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ ജ്യോതിലക്ഷ്‌മി നിർവ്വഹിച്ചു.
നിക്ഷേപ സമാഹരണം ജില്ലാ പഞ്ചായത്ത് അംഗം കൂടത്താങ്കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്‌തു.
സഹകരണ യൂണിറ്റ് ഇൻസ്‌പെക്ടർ കെ.ടി.കെ സുരേഷ്, അസി ഡയറക്ടർ പി സതീഷ്, ബീന കല്ലിൽ, പി അജിത്ത്, കെ.പി ജീവാനന്ദ്, പി ദമോദരൻ എന്നിവർ പ്രസംഗിച്ചു.
#PBalakrishnaKurup #commemmoration #Padayan #presented #Sahakari #Award