നാദാപുരം: (nadapuram.truevisionnews.com) 95 ലക്ഷം രൂപ വകയിരുത്തി നാദാപുരം ഗ്രാമപഞ്ചായത്ത് നിർമ്മിക്കുന്ന റഫറൻസ് ലൈബ്രറിയുടെ ശിലാസ്ഥാപനം ഇന്ന് വൈകുന്നേരം 3.30ന് രാജ്യസഭാംഗം അഡ്വ.ഹാരിസ് ബീരാൻ നിർവഹിക്കുമെന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അറിയിച്ചു.
ഗവേഷണ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഉപയോഗപ്രദമാകുന്ന തരത്തിലാണ് റഫറൻസ് ലൈബ്രറി സജ്ജീകരിക്കുന്നത്.
ഇന്ത്യയിലെയും വിദേശത്തേയും സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠന-നൈപുണ്യ വികസന കാര്യങ്ങൾക്ക് പരിശീനങ്ങൾ സംഘടിപ്പിക്കുന്നതിനാവശ്യമായ മൾട്ടിമീഡിയ റൂം ,കമ്പ്യൂട്ടർ ലാബ് എന്നിവയും ലൈബ്രറി കെട്ടിടത്തിനൊപ്പം ഉണ്ടാക്കും.
കേരളത്തിൽ ആദ്യമായിട്ടാണ് ഒരു ഗ്രാമപഞ്ചായത്ത് റഫറൻസ് ആവശ്യങ്ങൾക്കായി മാത്രം ലൈബ്രറി നിർമ്മിക്കുന്നത് . ആദ്യഘട്ട നിർമ്മാണത്തിന് ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് 95 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത് .
നാദാപുരം ടി എം. ഹയർസെക്കൻഡറി സ്കൂളിനടുത്താണ് ലൈബ്രറി കെട്ടിടം ഉയരുന്നത് .ഇതിനാവശ്യമായ സ്ഥലം വിദ്യാഭ്യാസ പ്രവർത്തകരും വ്യവസായ പ്രമുഖരുമായ മൂന്നു പേരാണ് ഗ്രാമപഞ്ചായത്തിന് സൗജന്യമായി നൽകിയത്.
പരേതനായ കരയത്ത് അബ്ദുള്ള ഹാജി ,സഹോദരൻ കരയത്ത് അസീസ് ഹാജി , അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ യൂനുസ് ഹസ്സൻ എന്നിവരാണ് 15 സെൻറ് സ്ഥലം നൽകിയത് .
വിശാലമായ പാർക്കിംഗ് സൗകര്യവും കോമ്പൗണ്ട് വാളും ഫർണിച്ചറും അടക്കം 5237 സ്ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ രൂപകല്പനയും പ്രവർത്തിയും തിരുവനന്തപുരം ആസ്ഥാനമായിട്ടുള്ള സർക്കാർ അംഗീകൃത ഏജൻസിയായ ഹാബിറ്റാറ്റ് ടെക്നോളജിയാണ് ഏറ്റെടുത്തിരിക്കുന്നത്.
നാദാപുരം ബസ്റ്റാൻഡ് പരിസരത്തുനിന്ന് ജനപ്രതിനിധികളുടെയുംസർവ്വകക്ഷി രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും നേതൃത്വത്തിൽ രാജ്യസഭാംഗമായ ഹാരിസ് ബീരാൻ എം പി യെ ശിലാസ്ഥാപന കർമ്മപരിപാടി നടക്കുന്ന നാദാപുരം ഗവ : സ്കൂൾ ഗ്രൗണ്ടിലേക്ക് ആനയിക്കും .
#Foundation #stone #laying #today #Nadapuram #Grama #Panchayath #Reference #library