വളയം: (nadapuram.truevisionnews.com) വളയം ചെക്കോറ്റയിൽ എട്ടര കോടി രൂപ ചെലവിട്ട് വള യം ഗവ. ഐടിഐ കെട്ടിടനിർമാണം പൂർത്തിയായി. വളയം പഞ്ചായത്ത് വാങ്ങി നൽകിയ ഒരേക്കർ സ്ഥലത്താണ് കെട്ടിടം നിർമിച്ചത്.
പൊതുമരാമത്ത് കെട്ടിടം വിഭാഗത്തിനായിരുന്നു നിർമാണച്ചുമതല വളയം ടൗണി ലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലാണ് നിലവിൽ ഐടിഐ പ്രവർത്തിക്കുന്നത്.
പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ നിലവിലുള്ള സിവിൽ, ഇക്ട്രിക്കൽ ട്രേഡുകൾക്ക് പുറമെ പുതിയ ട്രേഡുകൾ കുടി തുടങ്ങാൻ കഴിയും.
ഐടിഐ കെട്ടിടം ഉദ്ഘാടനവും അനുബന്ധ വിഷയങ്ങളെ കുറിച്ചും ആലോചിക്കാൻ ഐടിഐയിൽ വിപുലമായ യോഗം ചേർന്നു.
ഇ കെ വിജ യൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡ ൻ്റ കെ പി പ്രദിഷ് അധ്യക്ഷനായി.
പ്രിൻസിപ്പൽ പ്രസാദ്, പി പി ചാത്തു, കെ എൻ ദാമോദരൻ, പി കെ ശങ്കരൻ, സി എച്ച് ശങ്കരൻ, കെ ടി കുഞ്ഞിക്ക ണ്ണൻ, സി വി കുഞ്ഞമ്മദ്, പി ടിഎ പ്രസിഡൻ്റ് സുനിൽകു മാർ എന്നിവർ സംസാരിച്ചു
#new #building #valayam #Govt #construction #ITI #building #completed