നാദാപുരം: (nadapuram.truevisionnews.com) പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതി അറസ്റ്റിൽ.
കുറിഞ്ഞാലിയോട് പൊക്കിടാരി മീത്തൽ രതീഷിനെയാണ് (36) എടച്ചേരി എസ്ഐ കെ. രാജേഷ് അറസ്റ്റ് ചെയ്യത്.
കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് പോവുന്നതിനിടെ പ്രതി വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. വിദ്യാർഥിനി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു.
തുടർന്ന് എടച്ചേരി പോലിസ് കുട്ടിയുടെ മൊഴി എടുക്കുകയും പോക്‌സോ കേസ് രജിസ്റ്റർ ചെയ്യ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
#minor #girl #sexually #assaulted #Edachery #Accused #custody