നാദാപുരം: (nadapuram.truevisionnews.com) പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്‌കൂളിൽ ആരംഭിച്ച എം ലിഗാ സോക്കർ കാർണിവൽ മെഗാ ഫൈനൽ നാളെ നടക്കും.
വൈകീട്ട് മൂന്നു മണിക്ക് ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്യും.
ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ ടീം റൊട്ടാന ഫൈനലിൽ കടന്നു. ഫൽക്കൻ എഫ് സിയെ രണ്ടിനെതിരെ നാലു ഗോളിന് തോൽപ്പിച്ചാണ് റൊട്ടാന ഫൈനലിൽ പ്രവേശിച്ചത്.
എം ലീഗ സീസൺ 5 അടുത്ത ജൂലൈ മാസത്തിൽ ആരംഭിക്കും. കുട്ടികളിൽ ഫുട്ബോൾ കളിയിലൂടെ സ്നേഹവും, സൗഹാർദ്ദവും, ലഹരിക്കെതിരെ കൂട്ടായ്‌മയും ഉണ്ടാക്കി എടുക്കുക എന്നതാണ് എം ലീഗാ സോക്കർ കാർണിവൽ കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു
#Mega #final #tomorrow #Team #Rotana #jumped #M #League #carnival #final