നാദാപുരം: (nadapuram.truevisionnews.com) ചേലക്കാട് പിക്കപ്പ് വാൻ മതിലിനിടിച്ച് തലകീഴായി മറിഞ്ഞു.
ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി.ആൾ അപായം ഒഴിവായി.
ഇന്ന് വൈകുന്നേരമാണ് അപകടം. കല്ലാച്ചി ഭാഗത്തുനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് വന്ന പിക്കപ്പ് വാൻ മതിലിനിടിച്ച് തലകീഴായി മറിയുകയായിരുന്നു .
വിവരമറിഞ്ഞതിനെ തുടർന്ന് നാദാപുരം ഫയർ ആൻറ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ വരുൺ എസ്സിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഉള്ളിൽ അകപ്പെട്ടവരെ പുറത്തെടുത്തു.
നിസ്സാര പരിക്കുകളേറ്റവരെ അഗ്നിരക്ഷാസേനയുടെ വാഹനത്തിൽ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു.
രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജി ചാക്കോ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സ്വപ്നേഷ് എൻ.കെ, ആദർശ് വി കെ, സുദീപ് എസ് ഡി, അനൂപ് കെ കെ, ജിഷ്ണു ആർ, അശ്വിൻ മലയിൽ, സജീഷ് എം, സുജിത്ത് വി.എ എന്നിവർ പങ്കെടുത്തു.
#Chelakad #pickup #van #wall #flips #upside #down #major #accident #avoided