വാണിമേൽ: (nadapuram.truevisionnews.com) ഇംഗ്ലീഷ് നോവൽ പ്രസിദ്ധീകരിച്ച് പ്രശസ്തി നേടിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആയിശ അലിഷ്ബയുമായി വാണിമേൽ ക്രസൻ്റ് ഹൈസ്കൂൾ വിദ്യാർത്ഥികൾ നടത്തിയ അഭിമുഖം ശ്രദ്ധേയമായി.
ടേൽസ് ഓഫ് ലോക് വുഡ്ലാൻ്റ് ദി ബ്ലൂ ഗേറ്റ് എന്ന പേരിലുള്ള നോവൽ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിലായിരുന്നു പ്രകാശനം ചെയ്തത്.
നോവൽ രചിക്കാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും വായനക്കാരുടെ പ്രതികരണങ്ങളെ കുറിച്ചും കുട്ടികൾ ചോദ്യങ്ങൾ ചോദിച്ചു. ചോദ്യങ്ങൾക്കെല്ലാം മനോഹരമായി ഇംഗ്ലീഷ് ഭാഷയിൽ അലിഷ്ബ മറുപടി പറഞ്ഞു.
അക്ഷരം പഠിച്ച മുതൽക്കേയുള്ള നിലക്കാത്ത തൻ്റെ വായനയാണ് പുസ്തക രചനയിലേക്ക് നയിച്ചതെന്ന് അലിഷ്ബ പറഞ്ഞു. കുടുംബവും കൂട്ടുകാരും അധ്യാപകരും നൽകി വരുന്ന പിന്തുണയെ കുറിച്ചും കുട്ടി എഴുത്തുകാരി വാചാലയായി.
സ്കൂൾ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ എം.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു.
ലൈബ്രേറിയൻ റഷീദ് കോടിയൂറ ആമുഖ പ്രഭാഷണം നടത്തി. മാനേജ്‌മെന്റ്റ് കമ്മിറ്റി പ്രസിഡൻ്റ് സി കെ സുബൈർ ഉപഹാരം നൽകി. ഷാർജ ഇന്ത്യൻ അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗം നസീർ കുനിയിൽ പുസ്തകത്തിൻ്റെ 15 കോപ്പി ലൈബ്രറിക്ക് കൈമാറി.
എൻ കെ മൂസ മാസ്റ്റർ, എം പി ജാഫർ, ജാഫർ ഇരുന്നലാട്, എംപി റഹ്മത്ത്, എംപി സലീം, അമൽ സയാന, മുഹമ്മദ് എം ആസാദ് പ്രസംഗിച്ചു.
#Child #Writer #interview #AyeshaAlishba #Vanimel #Crescent #High #School #remarkable