നാദാപുരം: (nadapuram.truevisionnews.com) നീണ്ട ഒരു വർഷ കാലത്തെ നിരന്തര സമരത്തിന്റെ ഭാഗമായ് ഒട്ടെറെ കൃഷിക്കാരുടെ രക്തസാക്ഷിത്വത്തിലൂടെ വിജയം വരിച്ച കർഷക സമരത്തിൽ കേന്ദ്ര സർക്കാർ പിൻവലിച്ച കാർഷിക വിപണന നയത്തിൽ കൃഷിക്കാരെ ബാധിക്കുന്ന മൂന്ന് നിയമങ്ങൾ പിൻവലിക്കപ്പെട്ടിരുന്നു.
എന്നാൽ കേന്ദ്രസർക്കാർ വീണ്ടും പുറത്തിറക്കിയ കാർഷികോല്പന്ന വിപണന കരട് നയം സമരത്തിന്റെ ഭാഗമായി പിൻവലിച്ച നയം വീണ്ടും കൊണ്ടുവരുന്നതിനു വേണ്ടിയുള്ള നീക്കം ആണ് ആയതിനാൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക വിപണന ദേശീയകരട് നയരേഖ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കിസാൻ സഭ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിക്കാരുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയും കരട് നയത്തിന്റെ കോപ്പി പ്രതിഷേധ കൂട്ടായ്മയിൽ വെച്ച് കത്തിക്കുകയും ചെയ്തു.
പ്രതിഷേധ കൂട്ടായ്മഅഖിലേന്ത്യാ കിസാൻ സഭ കോഴിക്കോട് ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ നാദാപുരം മണ്ഡലം അഖിലേന്ത്യാ കിസാൻ സഭ പ്രസിഡന്റ് ജലീൽ ചാലിക്കണ്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി എച്ച് ദിനേശൻ സംസാരിച്ചു.
#protest #group #Withdraw #draft #National #Policy #Agricultural #Market #Kisan Sabha