ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി ഡി വൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി ഇരിങ്ങണ്ണൂരിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി.
ആദ്യമത്സരത്തിൽ എഫ്സി കുട്ടപ്പ വിജയിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി പി ചാത്തു ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്.ഐ ബ്ലോക്ക് പ്രസിഡൻ്റ് എ കെ ബിജിത്ത് അധ്യക്ഷനായി.
സിപിഐ എം ഏരിയാ കമ്മിറ്റി അംഗം ടി അനിൽ കുമാർ, ലോക്കൽ സെക്രട്ടറി ടി പി പുരുഷു, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം അമിത പ്രദീപ്, ബ്ലോക്ക് സെക്രട്ടറി പി രാഹുൽ രാജ്, ഓർമ ദുബായ് സെൻട്രൽ കമ്മിറ്റി അംഗം കെ കെ രാജേഷ്, സി അഷിൽ, എൻ കെ മിഥുൻ, എം ശരത്, കെ മിഥുൻരാജ്, ഇ എം കി രൺ ലാൽ എന്നിവർ സംസാരിച്ചു.
#DYFI #Football #Tournament #begins #Iringannur