നാദാപുരം: (nadapuram.truevisionnews.com) കാറിൽ അപകടകരമായി യാത്ര ചെയ്‌ത് യുവാക്കളുടെ റീൽസ് ചിത്രീകരണം.
നാദാപുരം , വളയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കാറിന്റെ ഡോറിലിരുന്ന് അപകടകരമായി ഡ്രൈവിംഗ് ചെയ്താണ് യുവാക്കൾ ഗതാഗത തടസമുണ്ടാക്കിയത്.
യാത്രയ്ക്കിടെ മൂന്ന് കിലോമീറ്ററോളം ദൂരത്ത് പടക്കം പൊട്ടിക്കുകയും പൂത്തിരി കത്തിക്കുകയും ചെയ്തു .
കഴിഞ്ഞ ഞാറാഴ്ചയാണ് സംഭവം. സുഹൃത്തിന്റെ വിവാഹം ആഘോഷമാക്കിയാണ് യുവാക്കളുടെ കാർ യാത്ര. മൂന്ന് വാഹനങ്ങളാണ് ഇത്തരത്തിൽ അപകടകാരമായ രീതിയിൽ ഗതാഗത തടസങ്ങൾ സൃഷ്ടിച്ചത്.
സംഭവത്തിൽ ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. യുവാക്കൾ തന്നെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.
#Practicing #car #again #Nadapuram #reels #shooting #young #men #traveling #dangerously #car