നാദാപുരം: (nadapuram.truevisionnews.com) നാടിന്റെ വികസനത്തിലും വിദ്യാഭ്യാസത്തിലും പ്രധാന പങ്കുവഹിച്ച നാദാപുരം നോർത്ത് എം എൽ പി സ്കൂൾ വാർഷികാഘോഷ തിമിർപ്പിലേക്ക്.
പൂർവ്വ വിദ്യാർത്ഥി സംഗമത്തോടെ ചൊവ്വാഴ്ചയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ മുതിർന്ന പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും നടക്കും.
വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടും. ദീർഘകാലമായി സ്കൂളിൽ സേവനം അനുഷ്ടിച്ച് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സാംസ്കാരിക സമ്മേളനം വ്യാഴാഴ്ച നടക്കും.
ഷാഫി പറമ്പിൽ എംപി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്യും.
എൻ കെ കുഞ്ഞാലി മാസ്റ്റർ (സ്കൂൾ മാനേജർ )റഹീം കോറോത്ത് (പി ടി എ പ്രസിഡന്റ് ) വി വി മുഹമ്മദലി( പ്രസിഡന്റ് നാദാപുരം ഗ്രാമപഞ്ചായത്ത്) രാജീവൻ പുതിയെടുത്ത് (എ ഇ ഒ നാദാപുരം) ചടങ്ങിൽ പങ്കെടുക്കും.
#Alumni #Reunion #School #anniversary #celebrations #begin #today #fields