#AdvGawas | നല്ല പൗരന്മാരെ വാർത്തെടുക്കാൻ മികച്ച പരിശീലനം അനിവാര്യം -അഡ്വ: ഗവാസ്‌

#AdvGawas | നല്ല പൗരന്മാരെ വാർത്തെടുക്കാൻ മികച്ച പരിശീലനം അനിവാര്യം -അഡ്വ: ഗവാസ്‌
Jan 21, 2025 05:48 PM | By Jain Rosviya

കല്ലാച്ചി: (nadapuram.truevisionnews.com) നല്ല പൗരന്മാരെ വാർത്തെടുക്കാൻ മികച്ച പരിശീലനം അനിവാര്യമാണെന്ന് കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ: ഗവാസ്‌.

കല്ലാച്ചി ജെസിഐ സംഘടിപ്പിച്ച എംപവറിംഗ്‌ യൂത്ത്‌ ട്രൈനിംഗ്‌ പ്രോഗ്രാമിന്റെ മേഖല തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതിർന്നവരെ ബഹുമാനിക്കാനും, മറ്റുള്ളവരോട്‌ സ്നേഹത്തോടെ പെരുമാറാനും പുതിയതലമുറ മറന്നുപോകുന്നോ എന്നൊരു സംശയം ജനിപ്പിക്കുന്ന തരത്തിലാണ് സമീപകാല വാർത്തകൾ.

ക്യാമ്പസുകളിൽ അനാവശ്യമായി കലഹിക്കുന്നത്‌ പഠനത്തേയും നല്ല സൗഹൃദങ്ങൾ വാർത്തെടുക്കുന്നതിനും വിഖാതം സൃഷ്ടിക്കുന്നു. ജെ സി ഐ നടത്തുന്ന ഇത്തരം നല്ല പരിശീലനങ്ങൾക്ക് ഭാവി വാഗ്ദാനങ്ങളായ നമ്മുടെ മക്കളെ നല്ല പൗരന്മാരാക്കി മാറ്റാൻ കഴിയും.

കുറ്റ്യാടി ഹയർസെക്കന്ററി സ്കൂളിൽ നടത്തിയ എം പവറിംഗ്‌ യൂത്ത്‌ ട്രൈനിംഗ്‌ പ്രോഗ്രാമിൽ ജെ സി ഐ സോൺ ട്രെയിനർമാരായ ജെയ്സൺ മാത്യു, ഗോപകുമാർ കെ വി, ഗിരീഷ് പി എന്നിവർ ക്ലാസുകൾ നയിച്ചു.

150 ഇൽ പരം കുട്ടികൾ പങ്കെടുത്തു. മേഖല തല ട്രെയിനിങ് ഡയറക്ടർ റൗഫ് എളേറ്റിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല വൈസ് പ്രസിഡന്റ്‌ മുഖ്യ അതിഥിയായി.

ജെസിഐ കല്ലാച്ചി പ്രസിഡന്റ്‌ ശംസുദ്ധീൻ ഇല്ലത്ത്, പ്രോഗ്രാം ഡയറക്ടർ സൈനബ സുബൈർ, സ്കൂൾ പ്രിൻസിപ്പൽ.Dr അൻവർ ശമീം,പി ടി എ പ്രസിഡന്റ്‌ വി കെ റഫീഖ്‌ ,എസ് എം സി ചെയർമാൻ ഫിർദൗസ്... എന്നിവർ സംസാരിച്ചു.

#Good #training #essential #mold #good #citizens #Adv #Gawas

Next TV

Related Stories
തെരുവമ്പറമ്പിലെ പുഴ നികത്തൽ; സർവ്വേ നടത്തി അതിരുകൾ അടയാളപ്പെടുത്തണമെന്ന് നദീ സംരക്ഷണ സമിതി

Jan 21, 2025 11:12 PM

തെരുവമ്പറമ്പിലെ പുഴ നികത്തൽ; സർവ്വേ നടത്തി അതിരുകൾ അടയാളപ്പെടുത്തണമെന്ന് നദീ സംരക്ഷണ സമിതി

വാണിമേൽ പുഴ വെള്ളപ്പൊക്കകാലത്തും പ്രളയ സമയത്തും യു ടേൺ പോലെ വളയുന്ന നൊച്ചിക്കണ്ടി ഭാഗത്ത് പുഴയുടെ വശങ്ങൾ ഇടിഞ്ഞു വീഴുന്നത് മുൻപ് റിപ്പോർട്ട്...

Read More >>
തെരുവമ്പറമ്പ് നരിപ്പറ്റ റോഡ് പ്രവൃത്തി വേഗത്തിലാക്കും

Jan 21, 2025 10:57 PM

തെരുവമ്പറമ്പ് നരിപ്പറ്റ റോഡ് പ്രവൃത്തി വേഗത്തിലാക്കും

റോഡ് പുനരുദ്ധാരണം വേഗത്തിൽ തന്നെ പൂർത്തീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഇരു പഞ്ചായത്തുകളുടെയും ജനപ്രതിനിധികൾ...

Read More >>
നാദാപുരം ഗവൺമെന്റ്  ആശുപത്രിക്ക് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

Jan 21, 2025 10:39 PM

നാദാപുരം ഗവൺമെന്റ് ആശുപത്രിക്ക് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ആശുപത്രി വിഷയത്തിൽ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ അലംഭാവം കാണിക്കുന്നതായാണ് യൂത്ത് കോൺഗ്രസിൻറെ...

Read More >>
വാണിമേലിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന; പഴകിയ ഭക്ഷണപദാർഥങ്ങൾ പിടികൂടി

Jan 21, 2025 07:30 PM

വാണിമേലിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന; പഴകിയ ഭക്ഷണപദാർഥങ്ങൾ പിടികൂടി

ശുചിത്വം പാലിച്ച ശേഷം മത്രം തുറന്നു പ്രവർത്തിക്കുവാൻ നിർദ്ദേശം നൽകി....

Read More >>
#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jan 21, 2025 03:20 PM

#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










News Roundup